ഈദുല്‍ ഫിത്തർ: ദുബായിലും അവധി 9 ദിവസം

ഈദുല്‍ ഫിത്തർ: ദുബായിലും അവധി 9 ദിവസം

ദുബായ്: ഈദുല്‍ ഫിത്തറിന് ഫെഡറല്‍ സർക്കാർ ജീവനക്കാർക്ക് 9 ദിവസത്തെ അവധി പ്രഖ്യാപിച്ച് ദുബായ്. ഏപ്രില്‍ 30 മുതല്‍ മെയ് 8 വരെയാണ് അവധി നല്‍കിയിരിക്കുന്നത്. മെയ് 9 ന് മാത്രമാണ് ഓഫീസുകളില്‍ ജോലി പുനരാരംഭിക്കുക. 

നേരത്തെ ഷാ‍ർജയും ഈദിന് 9 ദിവസം അവധി പ്രഖ്യാപിച്ചിരുന്നു. ഏപ്രില്‍30 ശനിയാഴ്ച മുതല്‍ മെയ്  5 വ്യാഴാഴ്ച വരെയാണ് എമിറേറ്റില്‍ ഈദ് അവധി ദിനങ്ങള്‍. ഏപ്രില്‍29 വെള്ളിയാഴ്ച ഉള്‍പ്പടെ ഷാ‍ർജയില്‍വാരാന്ത്യ അവധി ദിനങ്ങള്‍ മൂന്ന്  ദിവസമായതുകൊണ്ടുതന്നെ 10 ദിവസത്തെ നീണ്ട അവധിയാണ് ഷാർജക്കാർക്ക് ലഭിക്കുക. 

എമിറേറ്റിലെ സർക്കാർ ഓഫീസുകള്‍മെയ് 9 മുതലാണ് പുനപ്രവർത്തനം ആരംഭിക്കുന്നത്.
യുഎഇയിലെ സ്വകാര്യമേഖലയില്‍ ഈദിന് ശമ്പളത്തോടുകൂടിയുളള അവധി റമദാന്‍29 മുതല്‍ശവ്വാല്‍3 വരെയാണ്. റമദാന്‍30 പൂർത്തിയാക്കി മെയ് 2 നാണ് ഈദുല്‍ഫിത്തറെങ്കില്‍സ്വകാര്യമേഖലയില്‍ ഏപ്രില്‍30 മുതല്‍മെയ് 4 വരെ 5 ദിവസം അവധി ലഭിക്കും. 

അതേസമയം റമദാന്‍29 ദിവസമാണെങ്കില്‍മെയ് 1 നായിരിക്കും ഈദുല്‍ഫിത്തർ. അങ്ങനെയെങ്കില്‍മെയ് 3 വരെ 4 ദിവസമാണ് അവധി ലഭിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.