വാഷിങ്ടണ്‍ എംബസി വെടിവയ്പ്പ്; പ്രതിയെന്ന് സംശയിക്കുന്ന യുവാവ് മരിച്ച നിലയില്‍

വാഷിങ്ടണ്‍ എംബസി വെടിവയ്പ്പ്; പ്രതിയെന്ന് സംശയിക്കുന്ന യുവാവ് മരിച്ച നിലയില്‍

വാഷ്ങ്ടണ്‍: വടക്കുപടിഞ്ഞാറന്‍ വാഷിങ്ടണ്‍ ഡിസിയില്‍ എംബസിയ്ക്ക് സമീപം വെടിവയ്പ്പ് നടത്തിയ പ്രതി മരിച്ചതായി സംശയം. പ്രതിയെന്ന് സംശയിക്കുന്ന യുവാവിന്റെ മൃതദേഹം അദ്ദേഹത്തിന്റെ ഫ്‌ളാറ്റില്‍ നിന്ന് പോലീസ് കണ്ടെടുത്തു. വെടിവയ്പ്പിന് ഉപയോഗിച്ചെന്ന് കരുതുന്ന ആയുധങ്ങളും ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്.

വെള്ളിയാഴ്ച്ചയാണ് എംബസിക്ക് സമീപം വെടിവയ്പ്പ് ഉണ്ടായത്. ചൈന, പാകിസ്ഥാന്‍, ഇസ്രയേല്‍, നൈജീരിയ, സിംഗപ്പൂര്‍ തുടങ്ങിയ എംബസികള്‍ക്ക് സമീപമായിരുന്നു വെടിവയ്പ്പ്. ഒരു കുട്ടി ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്കേറ്റു.

സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന 23 വയസുകാരനായ വിര്‍ജീനിയന്‍ സ്വദേശി റെയ്മണ്ട് സ്‌പെന്‍സര്‍ എതിരെ പോലീസ് ലൂക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇയാള്‍ താമസിക്കുന്ന ഫ്‌ളാറ്റില്‍ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് പ്രതി മരിച്ചു കിടക്കുന്നതായി കണ്ടത്.

ആത്മഹ്യ ആകാമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ മരിച്ചയാള്‍ തന്നെയാണ് പ്രതി എന്ന കാര്യത്തില്‍ പോലീസ് ഉറപ്പു നല്‍കുന്നുമില്ല.

നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്ന സ്ഥലത്താണ് വെടിവയ്പ്പ് ഉണ്ടായത്. ബഹുനില കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നിന്നാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. കാല്‍നട യാത്രക്കാരെയാണ് ആക്രമി ലക്ഷ്യം വെച്ചത്. വെടിയൊച്ച കേട്ടതോടെ ആളുകള്‍ അടുത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്കിടയിലേക്ക് ഒളിച്ചു.

ഭയന്നോടിയവര്‍ക്കാണ് വെടിയേറ്റത്. സംഭവ സ്ഥലത്തുണ്ടായിരുന്ന ദൃസാക്ഷികളില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലുമാണ് പ്രതിയുടെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.