കെഎസ്ആര്‍ടിസി നഷ്ടത്തില്‍ മുങ്ങി താഴുന്നു; എംഡി സര്‍ക്കാര്‍ ചെലവില്‍ വിദേശ യാത്രയ്ക്ക്

കെഎസ്ആര്‍ടിസി നഷ്ടത്തില്‍ മുങ്ങി താഴുന്നു; എംഡി സര്‍ക്കാര്‍ ചെലവില്‍ വിദേശ യാത്രയ്ക്ക്

തിരുവനന്തപുരം: ശമ്പളം കൊടുക്കാന്‍ പോലും പണമില്ലാതെ കെഎസ്ആര്‍ടിസി നട്ടം തിരിയുമ്പോള്‍ എംഡി വിദേശ സന്ദര്‍ശനത്തിന്. നെതര്‍ലന്‍ഡ്‌സില്‍ നടക്കുന്ന സെമിനാറില്‍ പങ്കെടുക്കാനാണ് ബിജു പ്രഭാകര്‍ ആംസ്റ്റര്‍ഡാമിലേക്ക് പോകുന്നത്. പ്രതിദിനം 100 ഡോളര്‍ യാത്ര ചെലവിന് നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിടുകയും ചെയ്തു.

'യൂറോപ്പിലെ വൃത്തിയുള്ള ബസുകള്‍'എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സെമിനാറിലാണ് മെയ് 11, 12 തീയതികളില്‍ ബിജു പ്രഭാകര്‍ പങ്കെടുക്കുന്നത്. 13, 14 തീയതികളില്‍ നഗരഗതാഗത സംവിധാനത്തെക്കുറിച്ചുള്ള പഠനത്തില്‍ പങ്കെടുക്കും. ഈ യാത്രയുടെ മുഴുവന്‍ ചെലവുകളും സര്‍ക്കാരാണ് വഹിക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്കു വിധേയമായിട്ടായിരിക്കും യാത്ര. മുന്‍ സര്‍ക്കാരുകളുടെ കാലത്തും കെഎസ്ആര്‍ടിസി വകുപ്പ് മന്ത്രിയും ഉദ്യോഗസ്ഥരും ഗതാഗത സംവിധാനത്തെക്കുറിച്ച് പഠിക്കാന്‍ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. അതേസമയം കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാതെ എംഡി യാത്ര നടത്തുന്നതിനെതിരേ വിവിധ ട്രേഡ് യൂണിയനുകള്‍ രംഗത്തു വന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.