തിരുവനന്തപുരം: രാജ്യത്തെ ബിരുദതല മെഡിക്കൽ പ്രവേശനത്തിനുള്ള ഏക പ്രവേശന പരീക്ഷയായ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് - അണ്ടർ ഗ്രാജുവേറ്റ് (നീറ്റ് - യു. ജി)പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. മെയ് ആറുവരെ അപേക്ഷിക്കാം.
പരീക്ഷ ജൂലായ് 17 ന് ഉച്ചയ്ക്ക് രണ്ട് മുതൽ വൈകിട്ട് 5.20 വരെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടത്തും. കേരളത്തിൽ 18 പരീക്ഷ കേന്ദ്രങ്ങളാണ് ഉള്ളത്.
പത്തനംതിട്ട, കണ്ണൂർ, പയ്യന്നൂർ, വയനാട്, ആലപ്പുഴ, ചെങ്ങന്നൂർ, അങ്കമാലി, എറണാകുളം, മൂവ്വാറ്റുപുഴ, കാസർക്കോട്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ, ഇടുക്കി എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങൾ. നാല് കേന്ദ്രങ്ങൾ മുൻഗണനാടിസ്ഥാനത്തിൽ തിരഞ്ഞെടുക്കാം. വിദേശത്ത് 14 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.