ഒഴുക്കില്‍പ്പെട്ട് മുങ്ങിപ്പോയ സൈനീകനെ കണ്ടെത്താനായില്ല; രക്ഷാപ്രവര്‍ത്തനം താല്‍കാലികമായി നിര്‍ത്തിവച്ചു

ഒഴുക്കില്‍പ്പെട്ട് മുങ്ങിപ്പോയ സൈനീകനെ കണ്ടെത്താനായില്ല; രക്ഷാപ്രവര്‍ത്തനം താല്‍കാലികമായി നിര്‍ത്തിവച്ചു

ടെക്‌സാസ്: യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയിലെ നദിയില്‍ കാണാതായ 22 കാരനായ സൈനികന് വേണ്ടിയുള്ള തിരച്ചില്‍ ടെക്‌സാസ് മിലിട്ടറി ഡിപ്പാര്‍ട്ട്‌മെന്റ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഒഴുക്കില്‍പ്പെട്ട് മുങ്ങിപ്പോയ സൈനികനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ വിഫലമായതോടെയാണ് രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ സേന നിര്‍ബന്ധിതമായത്.

വെള്ളിയാഴ്ച്ച രാവിലെ 8.30ന് റിയോ ഗ്രാന്‍ഡെ നദിയില്‍ കുടിയേറ്റക്കാരെ മറുകരയില്‍ എത്തിക്കുന്നതിനിടെയാണ് സൈനീകന്‍ അപകടത്തില്‍പ്പെട്ടത്. ഒഴുക്കില്‍പ്പെട്ട കുടിയേറ്റ സ്ത്രീയെ രക്ഷിക്കാന്‍ എടുത്തു ചാടിയതാണ് സൈനീകന്‍. സ്ത്രീ സ്വയം മറുകര നീന്തിക്കടന്നു. എന്നാല്‍ സൈനീകന്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങിപ്പോയി.

ഉടനെ തന്നെ സഹപ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും 48 മണിക്കൂര്‍ പിന്നിട്ടിട്ടും സൈനികനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നിര്‍ത്താന്‍ സേന തീരുമാനിച്ചത്.

എന്നാല്‍ സൈനീകന്‍ മരിച്ചതായുള്ള മാധ്യമവാര്‍ത്തകള്‍ തെറ്റാണെന്നും സൈനികനെ കണ്ടെത്താനാകാതെ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിയില്ലെന്നും ടെക്‌സാസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി ലെഫ്റ്റനന്റ് ക്രിസ്റ്റഫര്‍ ഒലിവറെസ് പറഞ്ഞു.

ഈ ആഴ്ച മാത്രം 10 മുങ്ങിമരണങ്ങള്‍ ഇവിടെ ഉണ്ടായതായി പോലീസ് പറഞ്ഞു. 2021 മാര്‍ച്ചില്‍ ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് ആരംഭിച്ച അതിര്‍ത്തി സുരക്ഷാ സംരംഭമായ ഓപ്പറേഷന്‍ ലോണ്‍ സ്റ്റാറിന്റെ ഭാഗമായാണ് ഒരാഴ്ച്ചയിലേറെയായി ഇവിടെ രക്ഷാ പ്രവര്‍ത്തനം നടക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.