പന്ത്രണ്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കൊവാക്‌സീന്‍ നല്‍കാമെന്ന് ഡിസിജിഐ

 പന്ത്രണ്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കൊവാക്‌സീന്‍ നല്‍കാമെന്ന് ഡിസിജിഐ

ന്യുഡല്‍ഹി: ആറിനും പന്ത്രണ്ടിനും ഇടയിലുള്ള കുട്ടികള്‍ക്ക് കൊവാക്‌സിന്‍ നല്‍കാമെന്ന് ശുപാര്‍ശ. ഡിസിജിഐ വിദഗ്ധ സമിതിയാണ് ശുപാര്‍ശ നല്‍കിയത്. നിലവില്‍ 15 നും18 നും ഇടയിലുള്ളവര്‍ക്ക് കൊവാക്‌സിനാണ് നല്‍കുന്നത്.

വാക്‌സിനേഷനായി ശരാശരി 700 കുട്ടികള്‍ പോലും പ്രതിദിനം എത്തുന്നില്ല എന്ന പരാതി ശക്തമാകുകയാണ്. ഇത് കോര്‍ബിവാക്‌സ് പാഴായിപ്പോകുന്ന അവസ്ഥയ്ക്ക് കാരണമാകുന്നുണ്ട്. ഈ അവസ്ഥ പരീക്ഷ കഴിഞ്ഞാലുടന്‍ പ്രത്യേക ദൗത്യം വഴി പരിഹരിക്കുമെന്ന് മന്ത്രി പറഞ്ഞിട്ടും 12 നും 14 നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികളിലെ വാക്‌സിനേഷന്‍ ഇഴഞ്ഞ് നീങ്ങുകയാണ്.

കോര്‍ബിവാക്‌സ് എടുക്കാനായി കുട്ടികള്‍ എത്താത്തതിനാല്‍ വാക്‌സീന്‍ വയലുകള്‍ പാഴായിപ്പോകുന്ന പ്രതിസന്ധിയിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍. 18ന് മുകളിലുള്ളവരിലെ വാക്‌സിനേഷനും വന്‍തോതില്‍ ഇടിഞ്ഞു. രണ്ടാം ഡോസ് വാക്‌സീന്‍ ഇനിയുമെടുക്കാത്തവര്‍ 41 ലക്ഷത്തിലധികം പേരാണ്. 12 നും 14 നും ഇടയിലുള്ള കുട്ടികള്‍ക്കുള്ള വാക്‌സീനായ കോര്‍ബിവാക്‌സ് നല്‍കുന്ന പ്രധാന കേന്ദ്രങ്ങളില്‍ പോലും വാക്‌സീനെടുക്കാന്‍ കുട്ടികളെത്തുന്നില്ല.

അവധിദിനം കൂടിയായ ശനിയാഴ്ച്ച ചുരുക്കം കുട്ടികള്‍ മാത്രമാണ് വാക്‌സീനെടുക്കാനെത്തിയത്. മിക്കവരും ഉദ്ഘാടന ദിവസം എടുത്തതിന്റെ തുടര്‍ച്ചയായ രണ്ടാം ഡോസുകാരാണ്. ആദ്യഡോസുകാര്‍ ഇല്ലെന്ന് തന്നെ പറയാം. പേരില്‍ മാത്രമല്ല കോബിവാക്‌സിന് മാറ്റമുള്ളത്. മറ്റു വാക്‌സീനുകളില്‍ ഒരു വയലില്‍ പത്ത് ഡോസാണെങ്കില്‍ കോര്‍ബിവാക്‌സില്‍ അത് 20 ആണ്. 20 ഡോസുള്ള ഒരു വയല്‍ പൊട്ടിക്കാന്‍ അത്രയം കുട്ടികള്‍ വേണം. മതിയായ കുട്ടികളില്ലെങ്കില്‍ തിരിച്ചയക്കേണ്ട സ്ഥിതിയാണ്. ഇല്ലെങ്കില്‍ പൊട്ടിച്ച വാക്‌സീന്‍ പാഴാകും.

പരീക്ഷ കഴിഞ്ഞ് വെക്കേഷനായാല്‍ വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് പ്രത്യേക ദൗത്യം വഴി ഊര്‍ജിത വാക്‌സിനേഷനെന്നതായിരുന്നു 12 നും 14 നും ഇടയിലുള്ള കുട്ടികളുടെ കാര്യത്തിലുള്ള പ്രഖ്യാപനം. വാക്‌സിനേഷന്‍ മുന്നേറിയെന്ന് കാണിക്കാന്‍ 57,025 കുട്ടികള്‍ ഏപ്രില്‍ 5 വരെ വാക്‌സീനെടുത്തെന്ന കണക്കും സര്‍ക്കാര്‍ പറഞ്ഞു. എന്നാല്‍ ഇന്നലെ വരെ 12,292 പേര്‍ക്ക് മാത്രമാണ് പുതുതായി വാക്‌സീന്‍ നല്‍കാനായത്.

പ്രത്യേക പദ്ധതിയില്ലെങ്കില്‍ തിരിച്ചടിക്കുമെന്നാണ് മേഖലയില്‍ നിന്നുള്ള മുന്നറിയിപ്പ്. 18 വയസിന് മുകളിലുള്ളവരില്‍ ആദ്യഡോസെടുത്ത 41,20,000 പേര്‍ ഇനിയും രണ്ടാം ഡോസ് തന്നെ എടുത്തിട്ടില്ല. 12 ശതമാനത്തിലധികം പേര്‍. 2.6 ശതമാനം പേര്‍ മാത്രമാണ് കരുതല്‍ ഡോസെടുത്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.