സംസ്ഥാനത്ത് വ്യാജ പോക്‌സോ കേസുകളിൽ വർധന; വൈരാഗ്യം തീര്‍ക്കാന്‍ കുട്ടികളുടെ വ്യാജമൊഴി ഉപയോഗിക്കുന്നതായി കണക്കുകള്‍

സംസ്ഥാനത്ത്  വ്യാജ പോക്‌സോ കേസുകളിൽ വർധന; വൈരാഗ്യം തീര്‍ക്കാന്‍ കുട്ടികളുടെ വ്യാജമൊഴി ഉപയോഗിക്കുന്നതായി കണക്കുകള്‍

തിരുവനന്തപുരം: കേരളത്തില്‍ വ്യാജ പോക്‌സോ കേസുകള്‍ വര്‍ധിക്കുന്നതായി നിയമവിദഗ്ധര്‍. സംസ്ഥാനത്ത് അഞ്ച് വര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്ത 6939 പോക്‌സോ കേസുകളില്‍ ശിക്ഷിക്കപ്പെട്ടത് 312 പേര്‍ മാത്രമാണ്.

സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെടുന്ന പോക്‌സോ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം കുറയാനുള്ള കാരണം വ്യാജ പരാതികളുടെ വര്‍ധനവാണെന്ന് നിയമവിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. വ്യാജ പോക്‌സോ കേസുകള്‍ക്കെതിരെ കോടതികള്‍ ജാഗ്രത പാലിക്കണമെന്ന് ഹൈക്കോടതി നല്‍കിയ നിര്‍ദേശവു ഫലം കണ്ടിരുന്നില്ല.

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക പീഡനം തടയുന്നതിനുള്ള പോക്‌സോ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും ഇതിനെതിരെ കോടതികള്‍ ജാഗ്രത പാലിക്കണമെന്നും ഹൈക്കോടതി കുടുംബകോടതികള്‍ക്ക് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.

എന്നാൽ വ്യാജ പോക്‌സോ കേസുകള്‍ക്ക് കുറവില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വ്യാജ കേസുകളില്‍ പെട്ട് നിരപരാധിത്വം തെളിയിക്കാനാവാതെ നെട്ടോട്ടമോടുന്നവരുടെ എണ്ണവും കൂടുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.