തൃശൂര്‍ പൂരത്തിന് പ്രതീക്ഷിക്കുന്നത് 15 ലക്ഷം ആളുകളെ; കോവിഡ് നിയന്ത്രണങ്ങള്‍ എടുത്തു മാറ്റി

തൃശൂര്‍ പൂരത്തിന് പ്രതീക്ഷിക്കുന്നത് 15 ലക്ഷം ആളുകളെ; കോവിഡ് നിയന്ത്രണങ്ങള്‍ എടുത്തു മാറ്റി

തൃശൂര്‍: ഈ വര്‍ഷത്തെ തൃശൂര്‍ പൂരം കോവിഡ് നിയന്ത്രണങ്ങള്‍ ഇല്ലാതെ നടത്തുമെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍. പൂരത്തിന് മാസ്‌കും സാനിറ്റൈസറും അടക്കമുള്ള സ്വയം സുരക്ഷ ഉറപ്പാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. ഈ വര്‍ഷം പൂരം പൂര്‍വാധികം ഭംഗിയായും പ്രൗഢിയോടെയും നടത്തുമെന്നും മന്ത്രി അറിയിച്ചു.

പൂരം നടത്തിപ്പ് സംബന്ധിച്ച് മന്ത്രിമാരുടെ നേതൃത്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പരമാവധി തര്‍ക്കങ്ങള്‍ ഒഴിവാക്കി പൂരം ഭംഗിയായി നടത്താന്‍ സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളോട് മന്ത്രി അറിയിച്ചു.

മന്ത്രിമാരായ കെ.രാജന്‍, ആര്‍. ബിന്ദു എന്നിവരും ജനപ്രതിനിധികള്‍, ദേവസ്വം ഭാരവാഹികള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. രണ്ട് വര്‍ഷത്തെ കൊവിഡ് പ്രതിസന്ധി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ക്ക് സാമ്പത്തികമായി അമിത ഭാരം ഉണ്ടാക്കിയതായി യോഗത്തില്‍ സര്‍ക്കാര്‍ വിലയിരുത്തി.

മെയ് 10 നാണ് തൃശൂര്‍ പൂരം. ഏതാണ്ട് 15 ലക്ഷത്തോളം ആളുകളെ ആണ് ഇത്തവണ പൂരത്തിന് പ്രതീക്ഷിക്കുന്നത്. വെടികെട്ട് മുന്‍ വര്‍ഷങ്ങളിലേത് പോലെ നടത്താന്‍ അനുമതി ലഭിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.