സീറോ മലബാർ സഭയുടെ ആരാധനക്രമചരിത്രം പറയുന്ന “ഹിസ്റ്ററി ഓഫ് സീറോ മലബാർ ഖുർബാന “ മാർ ജോസഫ് പൗവ്വത്തിൽ പ്രകാശനം ചെയ്തു

സീറോ മലബാർ സഭയുടെ ആരാധനക്രമചരിത്രം പറയുന്ന “ഹിസ്റ്ററി ഓഫ് സീറോ മലബാർ ഖുർബാന “ മാർ ജോസഫ് പൗവ്വത്തിൽ പ്രകാശനം ചെയ്തു

കോട്ടയം: സീറോ മലബാർ സഭയുടെ ആരാധനക്രമചരിത്രം പറയുന്ന “ഹിസ്റ്ററി ഓഫ് സീറോ മലബാർ ഖുർബാന” എന്ന ആരാധനാക്രമ ചരിത്രഗ്രന്ഥം മാർ ജോസഫ് പൗവ്വത്തിൽ പ്രകാശനം ചെയ്തു. ആരാധന ക്രമ പണ്ഡിതനായ ഡോ. തോമസ് മണ്ണൂരാംപറമ്പിൽ രചിച്ച പുസ്തകത്തിൽ മാർത്തോമ്മാ ശ്ലീഹായുടെ കാലം മുതൽ 2022 ഏപ്രിൽ മാസം വരെയുള്ള സീറോ മലബാർ സഭയുടെ ആരാധനക്രമ ചരിത്രം വിശദമായി പ്രതിപാദിക്കുന്നു.
സഭയുടെ ആരാധനാക്രമവുമായി ബന്ധപ്പെട്ട് വിവിധ വാദങ്ങൾ സഭയിൽ വിവാദങ്ങൾക്ക് കാരണമാകുമ്പോൾ ഡോ. മണ്ണൂരാംപറമ്പിലിന്റെ സമഗ്ര രചന വളരെയധികം പ്രാധാന്യമർഹിക്കുന്നു.

നസ്രാണി ഫൗണ്ടേഷനും ടേൺ ബുക്സും സംയുക്തമായാണ് പുസ്തകത്തിന്റെ പ്രസിദ്ധീകരണം നിർവഹിച്ചിരിക്കുന്നത്. ചടങ്ങിൽ നസ്രാണി ഫൗണ്ടേഷൻ, ടേൺ ബുക്സ് പ്രതിനിധികൾ പങ്കെടുത്തു.
മാർ ജോസഫ് പൗവ്വത്തിലിൽ നിന്നും ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം, സഹായമെത്രാൻ മാർ തോമസ് തറയിൽ എന്നിവർ ആദ്യ കോപ്പികൾ ഏറ്റുവാങ്ങി.

“ഹിസ്റ്ററി ഓഫ് സീറോ മലബാർ ഖുർബാന” യുടെ കോപ്പികൾ ടേൺ ബുക്സ് ഓഫീസിൽ ലഭ്യമാണ്. കോപ്പികൾ വേണ്ടവർ 9495200006 എന്ന ഫോൺനമ്പറിൽ ബന്ധപ്പെടേണ്ടതാണെന്ന് നസ്രാണി ഫൗണ്ടേഷൻ പ്രതിനിധികൾ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.