ഉത്തരവില്‍ വ്യക്തതയില്ല; ചുവപ്പു നാടയില്‍ കുരുങ്ങി കോവിഡ് ധനസഹായം

ഉത്തരവില്‍ വ്യക്തതയില്ല; ചുവപ്പു നാടയില്‍ കുരുങ്ങി കോവിഡ് ധനസഹായം

തിരുവനന്തപുരം: കോവിഡ് ബാധിച്ച് ഗൃഹനാഥന്‍ മരിച്ച ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ലഭിക്കേണ്ട 5,000 രൂപ പ്രതിമാസ ധനസഹായം ചുവപ്പുനാടയില്‍ കുരുങ്ങി അനിശ്ചിതമായി നീളുന്നു. തുക വിതരണം ചെയ്യാന്‍ വ്യക്തതയുള്ള ഉത്തരവ് റവന്യൂ വകുപ്പിന് ലഭിക്കാത്തതാണ് കാരണം.

സര്‍ക്കാര്‍ പ്രഖ്യാപനം വന്ന് ആറു മാസമായിട്ടും നടപടി ഇഴയുകയാണ്. കോവിഡ് ബാധിച്ച് ഗൃഹനാഥന്‍ മരിച്ച ബിപിഎല്‍ കുടുംബത്തിന് മാസം 5,000 രൂപ വീതം മൂന്ന് വര്‍ഷം നല്‍കാന്‍ കഴിഞ്ഞ ഒക്ടോബര്‍ 23 ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്. ഇതനുസരിച്ച് 19,149 പേര്‍ അപേക്ഷിച്ചെങ്കിലും അംഗീകരിച്ചത് 5117 അപേക്ഷയാണ്.

ആര്‍ക്കും ഇതുവരെ പണം നല്‍കിയിട്ടില്ല. 3653 അപേക്ഷ തള്ളി. 2629 എണ്ണം പരാതികളില്‍ കുരുങ്ങി. അംഗീകരിച്ച 5117 അപേക്ഷകള്‍ക്ക് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് വിതരണം ചെയ്യുന്നതില്‍ തീരുമാനമായെങ്കിലും പകരം ഫണ്ട് ലഭ്യമാക്കുന്നതില്‍ ആശയക്കുഴപ്പമുണ്ടായി. ദുരിതാശ്വാസനിധിയില്‍നിന്ന് തല്‍ക്കാലം ധനസഹായം നല്‍കാനും ഈ സാമ്പത്തിക വര്‍ഷം മുതല്‍ പുതിയ ഫണ്ട് വകയിരുത്താനും ഇപ്പോള്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.