നിജില്‍ദാസ് ഉപയോഗിച്ചിരുന്നത് രേഷ്മയുടെ മകളുടെ പേരിലുള്ള സിം കാര്‍ഡെന്ന് പോലീസ്; നിഷേധിച്ച് കുടുംബം

നിജില്‍ദാസ് ഉപയോഗിച്ചിരുന്നത് രേഷ്മയുടെ മകളുടെ പേരിലുള്ള സിം കാര്‍ഡെന്ന് പോലീസ്; നിഷേധിച്ച് കുടുംബം

കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസിനെ വധക്കേസില്‍ അറസ്റ്റിലായ നിജില്‍ ദാസിന് അധ്യാപികയായ രേഷ്മ കൂടുതല്‍ സഹായം ചെയ്തതിന് തെളിവുകള്‍ പുറത്ത്. പിണറായി പാണ്ട്യാലമുക്കിലെ വീട് ഒളിക്കാന്‍ നല്‍കിയതിന് പുറമെ സ്വന്തം മകളുടെ മൊബൈല്‍ സിം കാര്‍ഡും രേഷ്മ നിജില്‍ദാസിന് നല്‍കിയെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ പോലീസ് വാദം രേഷ്മ നിഷേധിച്ചിട്ടുണ്ട്.

ഈ സിം കാര്‍ഡ് ഉപയോഗിച്ചായിരുന്നു നിജില്‍ കുടുംബത്തിനെയടക്കം വിളിച്ചിരുന്നത്. രേഷ്മയുടെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ മകളുടെ പേരിലുള്ള സിം കാര്‍ഡാണ് നിജില്‍ ദാസിന് നല്‍കിയത്. ഈ സിം ഉപയോഗിച്ച് നിജില്‍ നിരവധി തവണ ഭാര്യയെ വിളിച്ചിരുന്നെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

നിജിലും രേഷ്മയും ഉപയോഗിച്ച മൊബൈല്‍ ഫോണുകളും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വധക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടാണ് നിജില്‍ ദാസിന് രേഷ്മ ഒളിത്താവളം ഒരുക്കിയതെന്നാണ് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. തലശേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച രേഷ്മ ഇപ്പോള്‍ അണ്ടലൂരിലെ വീട്ടിലാണുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.