കൊച്ചി: ചരിത്രത്തില്‍ ആദ്യമായി ഒരു ആഗോള ഉച്ചകോടിക്ക് വേദിയാകാന്‍ കേരളത്തിന് അവസരമൊരുങ്ങുന്നു. ഇന്ത്യ ആതിഥേയരാകുന്ന അടുത്ത വര്‍ഷത്തെ ജി 20 ഉച്ചകോടിക്കായിട്ടാണ് കൊച്ചിയെ പരിഗണിക്കുന്നത്. ഇതിന്റെ ഭാഗമായി കേന്ദ്ര ഉന്നതതല സംഘം കൊച്ചിയിലെത്തി വേദിയും സൗകര്യങ്ങളും പരിശോധിച്ചു. കൊച്ചിയുടെ കാര്യത്തില്‍ സംഘത്തിന് തൃപ്തിയുണ്ടെന്നാണ് വിവരം.
വിദേശകാര്യ ജോയിന്റെ സെക്രട്ടറി ഈനം ഗംഭീറും സംഘവുമാണ് കൊച്ചിയിലെത്തി സ്ഥിതിഗികള്‍ വിലയിരുത്തിയത്. സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളുമായി സംഘം ചര്‍ച്ച നടത്തി. അടുത്ത വര്‍ഷം നടക്കുന്ന ഉച്ചകോടിയുമായി ബന്ധപ്പെട്ട് 200 ഓളം കൂടിക്കാഴ്ചകള്‍ക്കും യോഗങ്ങള്‍ക്കും ഇന്ത്യ ആതിഥ്യം വഹിക്കേണ്ടതുണ്ട്.
മന്ത്രിതല ഉച്ചകോടി കൊച്ചിയില്‍ നടത്തുന്നത് സംബന്ധിച്ചാണ് അധികൃതര്‍ ആലോചന നടത്തുന്നത്. ജി 20 ഉച്ചകോടിയിലെ ഏറ്റവും പ്രധാനപ്പെട്ടതാണ് മന്ത്രിതല ഉച്ചകോടി. ഡിസംബറിലാണ് ഇന്‍ഡോനേഷ്യയില്‍ നിന്ന് ജി 20 ഉച്ചകോടിയുടെ അധ്യക്ഷ പദവി ഇന്ത്യ ഏറ്റെടുക്കുക.
കൊച്ചിക്കൊപ്പം ഗുജറാത്തിനെയും മന്ത്രിതല യോഗത്തിന് വേദിയാകാന്‍ പരിഗണിക്കുന്നുണ്ട്. എന്നാല്‍ കൂടുതല്‍ സാധ്യത കൊച്ചിക്കാണ്. അന്തിമ തീരുമാനം കേന്ദ്ര സര്‍ക്കാരാണ് എടുക്കുക.
യുഎസ്എ, യുകെ, ഇന്ത്യ, ഓസ്ട്രേലിയ, കാനഡ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുര്‍ക്കി, അര്‍ജന്റീന, ബ്രസീല്‍, മെക്‌സിക്കോ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ചൈന, ഇന്‍ഡോനേഷ്യ, ജപ്പാന്‍, ദക്ഷിണകൊറിയ എന്നീ 20 രാജ്യങ്ങള്‍ ഉള്‍പ്പെട്ടതാണ് ജി 20 ഗ്രൂപ്പ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.