ജെസിബി ഉപയോഗിച്ച് എടിഎം മെഷീന്‍ അപ്പാടെ പൊക്കി മോഷണം; എടിഎം മൈനിങ്ങെന്ന് സോഷ്യല്‍ മീഡിയ

ജെസിബി ഉപയോഗിച്ച് എടിഎം മെഷീന്‍ അപ്പാടെ പൊക്കി മോഷണം; എടിഎം മൈനിങ്ങെന്ന് സോഷ്യല്‍ മീഡിയ

മുംബൈ: പലതരം മോഷണ രീതികളും നമ്മള്‍ കേട്ടിട്ടുണ്ടെങ്കിലും ഇതുവരെ ഉണ്ടാകാത്ത രീതിയിലാണ് മഹാരാഷ്ട്രയിലെ സംങ്ലിയില്‍ പണം മോഷ്ടിച്ചത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് എടിഎം മെഷീന്‍ മുഴുവനായും തകര്‍ത്ത് പൊക്കിയെടുത്തുകൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഞായറാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.


എടിഎം കൗണ്ടര്‍ കുഴിച്ചുമാന്തിക്കൊണ്ടു പോകുന്നത് സിസിടിവിയില്‍ പതിഞ്ഞിരുന്നു. സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് നിറയുന്നത്. ക്രിപ്‌റ്റോ മൈനിങ്ങിന്റെ കാലത്ത് പുതിയ എടിഎം മൈനിങ് ആരംഭിച്ചിരിക്കുന്നു. വില വര്‍ധനയും തൊഴിലില്ലായ്മയും വര്‍ധിക്കുന്നതിനാല്‍ ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ വര്‍ധിക്കും. മണി ഹീസ്റ്റ് 2023 തുടങ്ങിയ കമന്റുകളാണ് പ്രചരിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.