ഇനിയൊരു കുഞ്ഞും കാൻസർ വന്ന് പിടയരുത്; ഹോപ് ബോധവത്കരണ കാമ്പയിന് തുടക്കം

ഇനിയൊരു കുഞ്ഞും കാൻസർ വന്ന് പിടയരുത്; ഹോപ് ബോധവത്കരണ കാമ്പയിന് തുടക്കം

ദുബായ്: കുട്ടികളുടെ ബാല്യകാലം കാൻസറിനാൽ നഷ്ടമാകാത്ത ലോകത്തെ ലക്ഷ്യവെക്കുകയാണ് ഹോപ്പ് ചൈൽഡ് കാൻസർ കെയർ ഫൗണ്ടേഷൻ. അർബുദത്തോടു പൊരുതുന്ന കുരുന്നുകൾക്കും, കുടുംബങ്ങൾക്കും സ്നേഹത്തിന്റെയും കരുതലിന്റെയും പരിസരങ്ങൾ ഒരുക്കി അതിജീവനത്തിന് കരുത്തുപകരുകയാണ് ഈ സന്നദ്ധ പ്രസ്ഥാനം. അർബുദ ബാധിതരായ കുട്ടികളെ കണ്ടെത്തി അവർക്ക്‌ കേരളത്തിനും അകത്തും പുറത്തും ലഭ്യമായ ചികിത്സകളെ കുറിച്ച് പരിചയപ്പെടുത്തുകയും, ചികിത്സാ കാലഘട്ടത്തിൽ നൽകേണ്ട മറ്റു ചികിത്സാ സഹായങ്ങളും നൽകുകയും ചെയ്യുന്ന ഹോപ്പ് ഇന്ന് കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.

കാൻസർ അതിജീവനത്തിന് പൊതു സമൂഹത്തെ അണിനിരത്തുന്നതിന്റെ ഭാഗമായുള്ള ബോധവൽകരണ ക്യാമ്പെയിന് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചു. ഒരു വർഷം നീണ്ടുനിൽക്കുന്ന ബോധവൽക്കരണ പ്രവർത്തനങ്ങൾക്കാണ് തുടക്കമായത്. 

മാധ്യമപ്രവർത്തകർ, സോഷ്യൽ മീഡിയ, വിദ്യാലയങ്ങൾ, ക്ലബ്ബുകൾ, സാംസ്കാരിക കൂട്ടായ്മകൾ എന്നിവയെ പങ്കെടുപ്പിച്ചാണ് ബാല്യകാല ക്യാൻസറിന് എതിരായുള്ള ബോധവൽക്കരണ ക്യാമ്പയ്ൻ  തുടക്കമിട്ടിരിക്കുന്നത്. 
ഇതോടനുബന്ധിച്ച് അൽ ഖിസൈസിലെ മിഖാത്തു റസ്റ്റോറന്റിൽ നടന്ന ചടങ്ങിൽ
എഴുത്തുക്കാരൻ ബഷീർ തിക്കോടി മുഖ്യ പ്രഭാഷണം നടത്തി. ഹോപ്പ് ചെയർമാൻ ഹാരിസ് കാട്ടകത്ത്, ഓവർസീസ് ചെയർമാൻ ഷാഫി അൽ മുർഷിദി, ഡയറക്ടർമാരായ ഡോ. സൈനുൽ ആബിദീൻ, റിയാസ് കിൽട്ടൻ, അഡ്വ. അജ്മൽ, അഡ്വ.ഹാശിം അബൂബക്കർ, ശീഹാബ്, മുജീബ്, തുടങ്ങിയവർ സംസാരിച്ചു. 

എ കെ ഫൈസൽ, നെല്ലറ ശംസുദ്ധീൻ, ത്വൽഹത്ത്, ഹൈദ്രോസ് തങ്ങൾ മാധ്യമ പ്രവർത്തകരായ ജലീൽ പട്ടാമ്പി, കെ എം അബ്ബാസ്, നിസാർ സൈദ്, ജമാലുദ്ധീൻ, നവാസ്, അബ്ദു റഹിമാൻ കളത്തിൽ, അമീൻ മന്നാൻ, ഷഫീൽ കണ്ണൂർ, ഹക്കീം വാഴക്കാലയിൽ, അസ്ഹർ, ബെൻസർ ദുബായ്, ഷാഹിദ് മാണിക്കോത്ത്, മുന്തിർ കൽപ്പകഞ്ചേരി, നിസാർ പട്ടാമ്പി, നിഹാൽ നാദാപുരം, ടിൻടോക്ക്, സിയാഫ് മട്ടാഞ്ചേരി, ഫുഡിഫെറി, ദിൽഷാദ്, അച്ചായൻ പരുമല, വാഹിദ് ദുബായ്, അനിരുദ്ധ്, അസ്ലം, മെഹറലി, രതീഷ്, രാഹുൽ, മജീദ് ഊരകം, അൻവർഷാ, സായി കോട്ടക്കൽ, അൻശിഫ് വട്ടോളി, നവാസ്, സാബിത്ത് കൂറ്റനാട്, യാസിർ തുടങ്ങിയവർ സന്നിഹിതരായി.

സമൂഹത്തിലെ അർബുദ ബാധിതരായ കുട്ടികളുടെ രോഗ സ്ഥിരീകരണം വൈകുന്ന കാരണം കൊണ്ട്  പലർക്കും യഥാസമയം ലഭിക്കേണ്ട ചികിത്സ ലഭിക്കുന്നില്ല. അനന്തരം ആകുഞ്ഞു ബാല്യം എന്നെന്നേക്കുമായി സമൂഹത്തിന് നഷ്ടപ്പെടുന്നു. ഈ രംഗത്തെ തെറ്റായ കാഴ്ചപ്പാടുകൾ മറികടന്നു ഇത്തരത്തിലുള്ള കുട്ടികൾക്ക് അതിജീവനം സമ്മാനിക്കുകയാണ് ഈ ബോധവൽക്കരണ ക്യാമ്പെയിന്റെ  പ്രധാന ലക്ഷ്യമെന്ന് ഹാരിസ് കാട്ടകത്ത്, ഷാഫി അൽ മുർഷിദി, ഡോ. സൈനുൽ ആബിദീൻ തുടങ്ങിയവർ പറഞ്ഞു.

ഹോപ്പ് ഹോംസ്, ഹോപ്പ്
സ്കൂൾ, കൗൺസിലിംഗ്, ഹോപ്പ് വളന്റിയർ സർവീസ്, സാന്ത്വന സന്തോഷ ഇടം തുടങ്ങിയ ബൃഹത്തായ പദ്ധതികൾ നടപ്പാക്കി കൊണ്ട് കോഴിക്കോട് രണ്ട് ഇടങ്ങളിലും, തലശ്ശേരി, തൃശ്ശൂർ, കൊച്ചി, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിൽ ഹോപ്പ് ഹോംസുകൾ പ്രവർത്തിക്കുന്നു.

അടുത്ത് തന്നെ കൂടുതൽ സ്ഥലങ്ങളിൽ ഹോപ്പ് പ്രവർത്തനം ആരംഭിക്കും. കഴിഞ്ഞ 5 വർഷമായി കേരളത്തിലെ പ്രധാന ക്യാൻസർ ഹോസ്പിറ്റലുകൾ കേന്ദ്രീകരിച്ചാണ് ഹോപ്പ് പ്രവർത്തിക്കുന്നത്.
ആവിശ്യമായ സന്നദ്ധ സേവനങ്ങൾ ചെയ്യുകയും ചികിത്സേതരപ്രവർത്തനങ്ങൾ തികച്ചും സൗജന്യമായി ഇവർ ചെയ്യുന്നു. ദുബായ് കേന്ദ്രമായാണ് ഹോപ്പിന്റെ ഏകോപനങ്ങൾ നടക്കുന്നത്.

ഹോപ്പിനെ കുറിച്ച് കൂടുതലറിയുവാൻ 
+91 79024 44430 എന്ന നമ്പറിൽ ബന്ധപ്പെടുക
[email protected] 
http://www.hopechildcancercare.org


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.