ന്യൂഡല്‍ഹി: ദേശവിരുദ്ധ വാര്‍ത്തകള്‍ പ്രചരിപ്പിച്ച 16 യുട്യൂബ് ചാനലുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ആറ് പാകിസ്ഥാന്‍ ചാനലുകളും നിരോധിച്ചവയില്‍ ഉള്‍പ്പെടുന്നു. വ്യാജവാര്‍ത്ത പ്രചരിപ്പിച്ച 78 യൂട്യൂബ് ചാനലുകളാണ് സര്‍ക്കാര്‍ ഇതുവരെ നിരോധിച്ചത്. നിരോധിക്കപ്പെട്ട യൂട്യൂബ് വാര്‍ത്താ ചാനലുകള്‍ക്ക് എല്ലാം ചേര്‍ത്ത് 68 കോടി കാഴ്ചക്കാരുണ്ടായിരുന്നുവെന്ന് കേന്ദ്രവാര്‍ത്താ വിതരണ മന്ത്രാലയം പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ഇന്ത്യന്‍ സൈന്യം, ജമ്മു കാശ്മീര്‍ വിഷയങ്ങളുമായി ബന്ധപ്പെട്ട് തെറ്റായതും പ്രകോപനപരവുമായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിനാണ് ആറ് പാകിസ്ഥാന്‍ യൂട്യൂബ് ചാനലുകള്‍ നിരോധിച്ചിരിക്കുന്നത്. റഷ്യ-യുക്രെയിന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ വിദേശ രാജ്യങ്ങളുമായുള്ള ബന്ധം വഷളാക്കുന്ന തരത്തിലുള്ള ഉള്ളടക്കം സംപ്രേഷണം ചെയ്ത ചാനലുകളും ഇവയിലുണ്ട്.
രാജ്യസുരക്ഷയ്ക്ക് ഭീഷണിയായ വിവരങ്ങളും, പരിശോധന നടത്താതെ വിവരങ്ങള്‍ പുറത്തുവിട്ടതിനും, വര്‍ഗീയവിദ്വേഷണം പടര്‍ത്തുന്ന തരത്തില്‍ വ്യാജ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചതിനും ക്രമസമാധാനം തകര്‍ക്കുന്ന തരത്തിലുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിച്ചതിനുമാണ് നടപടി. ഇത്തരം ഉള്ളടക്കം പ്രചരിപ്പിച്ച ഒരു ഫേസ്ബുക്ക് അക്കൗണ്ടും നീക്കം ചെയ്തിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.