പ്രതിരോധ മേഖലയില്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യ മൂന്നാമത്; അമേരിക്കയും ചൈനയും മാത്രം മുന്നില്‍

പ്രതിരോധ മേഖലയില്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യ മൂന്നാമത്; അമേരിക്കയും ചൈനയും മാത്രം മുന്നില്‍

ന്യൂഡല്‍ഹി: സൈന്യത്തിനും പ്രതിരോധ രംഗത്തിനുമായി ബജറ്റില്‍ ഏറ്റവും കൂടുതല്‍ പണം നീക്കിവയ്ക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം. അമേരിക്കയും ചൈനയുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. 2021 ലെ കണക്കുകള്‍ പ്രകാരം 7,600 കോടി രൂപയിലധികമാണ് ഇന്ത്യ പ്രതിരോധ രംഗത്ത് ചെലവാക്കിയിരിക്കുന്നത്.

സ്റ്റോക്ക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് കണക്കുകള്‍ പുറത്തുവിട്ടത്. 2020 ലേതുമായി താരതമ്യം ചെയ്താല്‍ 2021 ല്‍ ഇന്ത്യ 0.9 ശതമാനം അധികം തുകയാണ് പ്രതിരോധ രംഗത്ത് ചെലവിട്ടത്. ഇത് 2012 നേക്കാള്‍ 33 ശതമാനം അധികമാണ്. തദ്ദേശീയമായി നിര്‍മിക്കുന്ന ആയുധങ്ങള്‍ വാങ്ങാന്‍ 64 ശതമാനം തുകയാണ് കഴിഞ്ഞ ബജറ്റില്‍ ഇന്ത്യ നീക്കി വെച്ചത്.

പ്രതിരോധ രംഗത്ത് 2021 ല്‍ 80,000 കോടി രൂപയിലധികം രൂപ ചെലവിട്ട അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. 2020 നേക്കാള്‍ 1.4 ശതമാനം കുറവാണിത്. 29,000 കോടി രൂപയിലധികം രൂപ ചെലവിടുന്ന ചൈനയാണ് രണ്ടാം സ്ഥാനത്ത്. 4.7 ശതമാനം അധിക തുകയാണ് മുന്‍ വര്‍ഷത്തേക്കാള്‍ ചൈന മുടക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.