ചോദ്യത്തിന് പകരം ഉത്തരം: കേരള യൂണിവേഴ്‌സിറ്റി പരീക്ഷ റദ്ദാക്കി

 ചോദ്യത്തിന് പകരം ഉത്തരം: കേരള യൂണിവേഴ്‌സിറ്റി പരീക്ഷ റദ്ദാക്കി

തിരുവനന്തപുരം: പുനപരീക്ഷയ്ക്ക് ഹാജരായ വിദ്യാര്‍ഥിക്ക് ചോദ്യക്കടലാസിന് പകരം ഉത്തരസൂചിക നല്‍കിയ കേരള സര്‍വകലാശാല പരീക്ഷ റദ്ദാക്കി. കോവിഡ് ബാധിച്ച് പരീക്ഷ എഴുതാന്‍ കഴിയാതിരുന്ന നാലാം സെമസ്റ്റര്‍ ബി.എസ്.സി ഇലക്ട്രോണിക്സ് വിദ്യാര്‍ഥിയാണ് ഉത്തര സൂചിക നോക്കി പരീക്ഷ എഴുതിയത്.

കേരള സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളറുടെ ഓഫീസില്‍ നിന്നും ചോദ്യ പേപ്പറിന് പകരം ഉത്തര സൂചിക പ്രിന്റ് ചെയ്ത് നല്‍കുകയായിരുന്നു. സംഭവം പുറത്തായതോടെ സര്‍വകലാശാല പരീക്ഷ റദ്ദാക്കി. കോവിഡ് ബാധിച്ച് പരീക്ഷ എഴുതാന്‍ കഴിയാതിരുന്ന തിരുവനന്തപുരത്തെ നാലാം സെമസ്റ്റര്‍ വിദ്യാര്‍ഥിക്കാണ് ഫെബ്രുവരിയില്‍ സിഗ്‌നല്‍സ് ആന്റ് സിസ്റ്റംസ് പരീക്ഷ നടത്തിയത്.

പരീക്ഷാ ഹാളിലെത്തിയ വിദ്യാര്‍ഥിക്ക് ഇന്‍വിജിലേറ്റര്‍ ചോദ്യക്കടലാസിന് പകരം ഉത്തര സൂചിക നല്‍കുകയായിരുന്നു. എല്ലാ ഉത്തരവും ശരിയായി പകര്‍ത്തി എഴുതി വിദ്യാര്‍ഥി ഇന്‍വിജിലേറ്റര്‍ക്ക് ഉത്തരക്കടലാസ് നല്‍കി. മൂല്യനിര്‍ണയത്തിനായി രണ്ടാഴ്ച മുന്‍പ് ഉത്തരപ്പേപ്പര്‍ അധ്യാപകന്റെ കൈയിലെത്തിയപ്പോഴാണ് സര്‍വകലാശാലയുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ച പുറത്തു വന്നത്.

മൂല്യനിര്‍ണയത്തിനായി നല്‍കിയതില്‍ ഉത്തര സൂചികയും ഉത്തരക്കടലാസും മാത്രമായതിനാല്‍ ചോദ്യപ്പേപ്പര്‍ കൂടി നല്‍കണമെന്ന് അധ്യാപകന്‍ പരീക്ഷാ വിഭാഗത്തോട് ആവശ്യപ്പെട്ടപ്പോഴാണ് അബദ്ധം മനസിലായത്. പരീക്ഷാകേന്ദ്രത്തിലേക്ക് അയക്കുന്ന സീല്‍ഡ് കവറില്‍ ചോദ്യക്കടലാസിനൊപ്പം ഉത്തര സൂചിക വെയ്ക്കാറില്ല. സംഭവത്തില്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ അന്വേഷണം പ്രഖ്യാപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.