മതം നോക്കാതെ ആരാധനാലയങ്ങളിലെ നിയമവിരുദ്ധ ഉച്ചഭാഷിണികള്‍ നീക്കം ചെയ്യുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

മതം നോക്കാതെ ആരാധനാലയങ്ങളിലെ നിയമവിരുദ്ധ ഉച്ചഭാഷിണികള്‍ നീക്കം ചെയ്യുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ആരാധനാലയങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന അനധികൃത ഉച്ചഭാഷിണികള്‍ നീക്കം ചെയ്യുമെന്ന് ആഭ്യന്തര വകുപ്പ്. നിയമ വിരുദ്ധമായവ നീക്കുന്നതില്‍ മതം ഏതെന്ന് നോക്കില്ലെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. ശബ്ദ പരിധി മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന ഉച്ചഭാഷിണികള്‍ നീക്കം ചെയ്യുമെന്നാണ് അറിയിപ്പ്.

നീക്കേണ്ട ആരാധനാലയങ്ങളുടെ പട്ടിക തയാറാക്കി ഈ മാസം 30 നകം ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് അയയ്ക്കാന്‍ പോലീസ് സ്റ്റേഷനുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എല്ലാ ജില്ലകളില്‍ നിന്നുമുള്ള ഡിവിഷണല്‍ കമ്മീഷണര്‍മാര്‍ റിപ്പോര്‍ട്ട് അയയ്ക്കും. വിവിധ മത മേലധ്യക്ഷന്മാരുമായി ചര്‍ച്ച നടത്തി നിയമവിരുദ്ധമായ എല്ലാ ഉച്ചഭാഷിണികളും നീക്കം ചെയ്യാനാണ് യുപി സര്‍ക്കാരിന്റെ തീരുമാനം.

സര്‍ക്കാര്‍ അനുവാദത്തോടെ ആരാധനാലയങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിക്കാമെന്നും എന്നാല്‍ ശബ്ദം പുറത്തു വരരുതെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഉച്ചഭാഷിണികള്‍ക്ക് പുതിയ പെര്‍മിറ്റ് നല്‍കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. വിവിധ മത മേലധ്യക്ഷന്മാര്‍ സര്‍ക്കാര്‍ നിര്‍ദേശത്തോട് അനുകൂലമായിട്ടാണ് പ്രതികരിച്ചിരിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.