പ്രതിപക്ഷം തല്ലാനുള്ള സാഹചര്യം ഉണ്ടാക്കരുത്; സംവാദത്തില്‍ പങ്കെടുക്കാന്‍ ജോസഫ് സി മാത്യു ആരാണെന്ന് കോടിയേരി

പ്രതിപക്ഷം തല്ലാനുള്ള സാഹചര്യം ഉണ്ടാക്കരുത്; സംവാദത്തില്‍ പങ്കെടുക്കാന്‍ ജോസഫ് സി മാത്യു ആരാണെന്ന് കോടിയേരി

കോഴിക്കോട്: കെ റെയിലിന്റെ സര്‍വ്വെക്കല്ലുകള്‍ പിഴുതെറിയാന്‍ കോണ്‍ഗ്രസും ബി ജെ പിയും ഇറങ്ങുമ്പോള്‍ സ്വാഭാവിക പ്രതികരണങ്ങള്‍ ഉണ്ടാകുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തല്ല് ഒന്നിനും പരിഹാരമല്ല. എന്നാല്‍ തല്ലാനുള്ള സാഹചര്യം യു ഡി എഫും ബി ജെ പിയും ഉണ്ടാക്കരുതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ജനങ്ങളുടെ അംഗീകാരമില്ലാതെയാണ് പ്രതിഷേധക്കാര്‍ കല്ല് നീക്കം ചെയ്യുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ കോഴിക്കോട് പറഞ്ഞു.

അതേസമയം സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സംവാദ പരിപാടിയില്‍ നിന്ന് ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയതിനെതിരേയുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ജോസഫ് സി മാത്യു ആരാണെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ മറുചോദ്യം.

സംവാദ പരിപ പരിപാടിയില്‍ ആരൊക്കെ പങ്കെടുക്കണം എന്നതിനെ സംബന്ധിച്ച് തീരുമാാനം എടുക്കുന്നത് കെ റെയില്‍ അധികൃതരാണെന്നും സര്‍ക്കാരിന് അതില്‍ പങ്കില്ലെന്നും സി പി എം സംസ്ഥാന സെക്രട്ടറി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.