കോട്ടയം: വൈക്കത്ത് അംഗന്‍വാടി കെട്ടിടം തകര്‍ന്നു വീണ സംഭവത്തില്‍ ഐസിഡിഎസ് ഫീല്‍ഡ് സൂപ്പര്‍വൈസര്‍ക്ക് സസ്പെന്‍ഷന്‍. അനീറ്റ സുരേന്ദ്രനെയാണ് കൃത്യ നിര്‍വഹണത്തില്‍ വീഴ്ച്ച വരുത്തിയതിന് ജില്ല കലക്ടര്‍ സസ്‌പെന്‍ഡ് ചെയ്തത്.
അംഗന്‍വാടി കെട്ടിടത്തിന്റെ ഫിറ്റ്നസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിര്‍ദേശപ്രകാരമുള്ള പരിശോധന യഥാസമയം നടത്തുന്നതില്‍ വീഴ്ചവരുത്തിയെന്ന ജില്ല വനിതാ-ശിശു വികസന ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അപകടത്തില്‍ മൂന്നര വയസുകാരന് പരിക്കേറ്റ സംഭവത്തില്‍ മന്ത്രി വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറോട് റിപ്പോര്‍ട്ട് തേടുകയും കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍, പ്രോഗ്രാം ഓഫീസര്‍, ശിശുവികസന പദ്ധതി ഓഫീസര്‍ എന്നിവരോടും മന്ത്രി വീണ ജോര്‍ജ് വിശദീകരണം തേടി.
കെട്ടിടം ഇടിഞ്ഞുവീണ് പരിക്കേറ്റ മൂന്നര വയസുകാരന്‍ കായിക്കര പനക്കച്ചിറ അജിയുടെ മകന്‍ ഗൗതമിന് കോട്ടയം ഐസിഎച്ചില്‍ സൗജന്യ ചികിത്സ ഉറപ്പാക്കും. ഇതു കൂടാതെ കുട്ടിയ്ക്ക് അടിയന്തര ധനസഹായമായി ഒരു ലക്ഷം രൂപ അനുവദിക്കും. ഗൗതമിന്റെ കാലിന് ഒടിവു പറ്റുകയും മൂക്ക്, ചെവി എന്നിവിടങ്ങളില്‍ നിന്ന് രക്ത സ്രാവമുണ്ടാവുകയും ചെയ്തിരുന്നു. തിങ്കളാഴ്ച രാവിലെ 10.15 ഓടെയാണ് അപകടമുണ്ടായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.