വിസ്‌കോണ്‍സിന്‍: അയല്‍വാസിയും സമപ്രായക്കാരിയുമായ കളിക്കൂട്ടുകാരിയെ കൊലപ്പെടുത്തിയ കേസില്‍ 10 വയസുകാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ചിപ്പേവ ഫാള്‍സ് സ്വദേശിനിയായ ലില്ലി പീറ്ററാണ് കൊലചെയ്യപ്പെട്ടത്.

വിസ്‌കോണ്‍സിലെ ആന്റിയുടെ വീട്ടില്‍ നിന്ന് മടങ്ങിയ ലില്ലിയെ കണാതാകുകയായിരുന്നു. അച്ഛന്റെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിയുടെ മൃതദേഹം ആന്റിയുടെ വീടിന് സമീപം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സൂഹൃത്തായ 10 വയസുകാരി അറസ്റ്റിലാകുന്നത്.
കൊലപ്പെടുത്താനുണ്ടായ കാരണം പോലീസ് അന്വേഷിച്ച് വരികെയാണ്. ഇരുവരും തമ്മില്‍ എന്തെങ്കിലും മുന്‍വൈരാഗ്യം ഉണ്ടായിരുന്നോ എന്നാണ് പേലീസ് പ്രധാനമായും അന്വേഷിക്കുന്നത്. അറസ്റ്റിലായ കുട്ടിയെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടാന്‍ പോലീസ് വിസമ്മതിച്ചു.
തിങ്കളാഴ്ച്ച രാവിലെ 9.15 ഓടെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് അപകടസാധ്യതയൊന്നും കണ്ടെത്താനാകാഞ്ഞതിനാല്‍ കൊലപാതകമാകാമെന്ന് പോലീസ് സ്ഥിരീകരിച്ചു. തുടര്‍ന്നാണ് കൂട്ടുകാരിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.