സുപ്രീം കോടതി ഇടപെടലില്‍ അങ്കണവാടി ജീവനക്കാര്‍ക്ക് ഗ്രാറ്റുവിറ്റി: സംസ്ഥാനത്ത് 60,657 പേര്‍ക്ക് പ്രയോജനം

സുപ്രീം കോടതി ഇടപെടലില്‍ അങ്കണവാടി ജീവനക്കാര്‍ക്ക് ഗ്രാറ്റുവിറ്റി: സംസ്ഥാനത്ത് 60,657 പേര്‍ക്ക് പ്രയോജനം

ന്യൂഡല്‍ഹി: അങ്കണവാടി ജീവനക്കാരും സഹായികളും ഗ്രാറ്റിവിറ്റിക്ക് അര്‍ഹരാണെന്ന് സുപ്രീം കോടതി. നിര്‍ബന്ധിത ജോലികള്‍ ചെയ്യുന്ന അങ്കണവാടികള്‍ സര്‍ക്കാരിന്റെ ഭാഗമായി തന്നെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു. 1972ലെ ഗ്രാറ്റുവിറ്റി വിതരണ നിയമപ്രകാരം അങ്കണവാടി ജീവനക്കാര്‍ക്കും ഗ്രാറ്റിവിറ്റി അര്‍ഹത ഉണ്ടെന്ന് കോടതി വിധിച്ചു.

സുപ്രീംകോടതി ഉത്തരവ് ആശ്വാസമേകുന്നത് സംസ്ഥാനത്തെ 60,657 ജീവനക്കാര്‍ക്ക്. കേരളത്തില്‍ 33,115 അങ്കണവാടികളിലായി 33,115 വര്‍ക്കര്‍മാരും 32,986 ഹെല്‍പ്പര്‍മാരുമാണുള്ളത്. 129 പേര്‍ മിനി അങ്കണവാടികളിലും. ഇവര്‍ക്ക് സുപ്രീംകോടതി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഉത്തരവ് നല്‍കുന്ന ആശ്വാസം വളരെ വലുതാണ്.

പല ജില്ലകളിലായുള്ള 5,444 താത്കാലികക്കാര്‍ക്ക് സ്ഥിര നിയമനം ലഭിച്ചാലേ ഗ്രാറ്റുവിറ്റിക്ക് അര്‍ഹതയുണ്ടാകൂ. 2019 നവംബര്‍ 26ന് ശേഷം സ്ഥിരനിയമനം നടന്നിട്ടില്ല. ഗ്രാറ്റുവിറ്റി കുടിശിക പത്ത് ശതമാനം പലിശയോടെ മൂന്ന് മാസത്തിനുള്ളില്‍ നല്‍കാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഈ ഉത്തരവ് കേരളത്തിലും നടപ്പാക്കേണ്ടി വരും.

2019 ലാണ് അങ്കണവാടി ജീവനക്കാരുടെ ഓണറേറിയത്തില്‍ വര്‍ദ്ധന നടപ്പിലായത്. പല തവണ നടത്തിയ സമരത്തെ തുടര്‍ന്നാണ് വര്‍ക്കര്‍മാര്‍ക്ക് ഓണറേറിയം 12,000 രൂപയായും ഹെല്‍പ്പര്‍മാര്‍ക്ക് 8,000 രൂപയായും വര്‍ദ്ധിപ്പിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.