എസ്എംവൈഎം പാലാ രൂപതാ ഡയറക്ടറി പ്രകാശനം ചെയ്തു

എസ്എംവൈഎം പാലാ രൂപതാ ഡയറക്ടറി പ്രകാശനം ചെയ്തു

പാലാ: 2022 പ്രവർത്തന വർഷത്തെ എസ്എംവൈഎം പാലാ രൂപത ഡയറക്ടറി പാലാ രൂപതാ യുവജനപ്രസ്ഥാനത്തിന്റെ പ്രഥമ ഡയറക്ടറും പാലാ രൂപത മുൻ അധ്യക്ഷനുമായ മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ പിതാവ് പ്രകാശനം ചെയ്തു.

`ക്രൈസ്തവ യുവത്വം ഐക്യത്തിന്റെ പ്രേക്ഷിതൻ´ എന്ന ആപ്തവാക്യത്തോടെ ഇറങ്ങിയ ഡയറക്ടറിയിൽ ഈ ഒരു വർഷത്തെ എസ്. എം.വൈ.എം പ്രവർത്തനങ്ങളുടെ മാർഗരേഖ വിശദമായി ഉൾപ്പെടുത്തിയിരിക്കുന്നു. പ്രസ്തുത ചടങ്ങിൽ ഡയറക്ടറി ഫ്രണ്ട് പേജ് ഡിസൈനിങ്ങ് കോമ്പറ്റീഷനിൽ സമ്മാനം നേടിയ ആൻ്റോ സെബാസ്റ്റ്യൻ കുറവലങ്ങാടിന് പിതാവ് സമ്മാനം നൽകി.

എസ്എംവൈഎം പാലാ രൂപതാ ഡയറക്ടർ ഫാ മാണി കൊഴുപ്പൻകുറ്റി, ജോയിന്റ് ഡയറക്ടർ സി. ജോസ്മിത എസ് എം എസ്, രൂപതാ പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ഡിബിൻ ഡോമിനിക്, വൈസ് പ്രസിഡറ് റിന്റു റജി എന്നിവർ പ്രസംഗിച്ചു.

രൂപതാ ഭാരവാഹികളായ എഡ്വിൻ ജോഷി, ടോണി കവിയിൽ, നവ്യ ജോൺ, മെറിൻ തോമസ്, ലിയോൺസ് സായി, ലിയ തെരെസ് ബിജു എന്നിവരാണ് പരിപാടിക്ക് നേതൃത്വം നൽകിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.