കോഴിക്കോട് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

കോഴിക്കോട് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

കോഴിക്കോട്: പൊലീസ് വീട്ടില്‍ നിന്നിറക്കി കൊണ്ടു പോയ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. ചെറുവണ്ണൂരിലാണ് സംഭവം. ബിസി റോഡില്‍ നാറാണത് വീട്ടില്‍ ജിഷ്ണു (28) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒമ്പതോടെയാണ് നല്ലളം പൊലീസ് വീട്ടില്‍ എത്തി ജിഷ്ണുവിനെ കൂട്ടികൊണ്ട് പോയത്.

രാത്രി ഒമ്പതരയ്ക്കാണ് വഴിയരികില്‍ അത്യാസന്ന നിലയില്‍ ജിഷ്ണുവിനെ നാട്ടുകാര്‍ കണ്ടത്. ഉടനെ തന്നെ നാട്ടുകാര്‍ ജിഷ്ണുവിനെ ആശുപത്രിയില്‍ കൊണ്ടു പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചെവിയില്‍ നിന്ന് രക്തവും മൂക്കില്‍ നിന്നും വായില്‍ നിന്നും നുരയും പതയും വരുന്നുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു.

അമിത വേഗതയില്‍ കാറോടിച്ചതിന് പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോയതിന് കേസെടുത്തു എന്ന് പറഞ്ഞാണ് ജിഷ്ണുവിനെ വീട്ടില്‍ നിന്ന് പൊലീസ് ഇറക്കിക്കൊണ്ട് പോയത്. മഫ്തിയിലായിരുന്നു പൊലീസെന്നും സഹോദരന്‍ പറയുന്നു. സംഭവത്തില്‍ഡ ഉന്നത തല അന്വേഷണം വേണമെന്ന് കോണ്‍ഗ്രസും ബിജെപിയും ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.