വനിതാ പോലീസ് ചമഞ്ഞ് തട്ടിപ്പ്

വനിതാ പോലീസ് ചമഞ്ഞ് തട്ടിപ്പ്

ദുബായ്: വനിതാ പോലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആള്‍ക്ക് പിഴയും രണ്ട് വർഷത്തെ തടവുശിക്ഷയും വിധിച്ച് ദുബായ് കോടതി. ഏഷ്യന്‍ വംശജനാണ് തട്ടിപ്പിന് ഇരയായത്. വാഹനമോടിക്കുന്നതിനിടെ പരിശോധനയ്ക്കെന്ന വ്യാജേന വാഹനത്തില്‍ കയറുകയും ദുബായ് പോലീസില്‍ നിന്നാണെന്ന് സ്വയം പരിചയപ്പെടുത്തുകയുമായിരുന്നു. വനിതാ വേഷത്തിലാണ് ഇയാളെത്തിയത്. 

ദുബായ് പോലീസ് ഉദ്യോഗസ്ഥർ വേഷം മാറിയെത്തി പരിശോധന നടത്തുകയാണെന്ന് കരുതി തട്ടിപ്പുകാരന്‍ പറഞ്ഞതുപോലെ വാഹനം മറ്റൊരിടത്തേക്ക് മാറ്റിയിട്ടു. എന്നാല്‍ പിന്നീട് ഇയാള്‍ പണം ആവശ്യപ്പെട്ടപ്പോഴാണ് തട്ടിപ്പിന് ഇരയായെന്ന് വ്യക്തമായത്. ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ പണം തട്ടിയെടുത്തത്. 

പോലീസില്‍ പരാതി നല്‍കിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. തട്ടിപ്പുനടത്തിയെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് 2 വർഷത്തെ തടവിനും 6700 ദിർഹം പിഴയും കോടതി വിധിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.