കെ റെയില്‍ അധികൃതരുടെ സംവാദത്തിന് ബദല്‍ പരിപാടിയുമായി ജനകീയ പ്രതിരോധ സമിതിയും; മുഖ്യമന്ത്രിയെയും ക്ഷണിച്ച് സംഘാടകര്‍

കെ റെയില്‍ അധികൃതരുടെ സംവാദത്തിന് ബദല്‍ പരിപാടിയുമായി ജനകീയ പ്രതിരോധ സമിതിയും; മുഖ്യമന്ത്രിയെയും ക്ഷണിച്ച് സംഘാടകര്‍

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഗുണങ്ങള്‍ തുറന്നുകാട്ടാന്‍ കെ റെയില്‍ അധികൃതര്‍ സംഘടിപ്പിക്കുന്ന സംവാദത്തിന് ബദലുമായി കെ റെയില്‍ വിരുദ്ധ സമിതിയും. ജനകീയ പ്രതിരോധ സമിതിയാണ് സംവാദം സംഘടിപ്പിക്കുന്നത്. മെയ് നാലിനാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, കെ റെയില്‍ അധികൃതര്‍ എന്നിവരെയും സംവാദത്തിലേക്ക് ക്ഷണിക്കുമെന്ന് സംഘാടകര്‍ വ്യക്തമാക്കി. അലോക് വര്‍മ, ജോസഫ് സി മാത്യു, ശ്രീധര്‍ രാധാകൃഷ്ണന്‍, ഡോ. ആര്‍.വി.ജി മേനോന്‍ തുടങ്ങിയവര്‍ സംവാദത്തില്‍ പങ്കെടുക്കും. കോണ്‍ഗ്രസി, ബിജെപി പാര്‍ട്ടികളില്‍ നിന്നും നേതാക്കള്‍ പങ്കെടുക്കുമെന്നാണ് വിവരം.

കെ റെയില്‍ അധികൃതര്‍ നടത്തുന്ന സംവാദം നാളെയാണ് നടക്കുക. രാവിലെ 11 ന് തിരുവനന്തപുരം താജ് വിവാന്തയിലാണ് പരിപാടി. ഈ സംവാദത്തില്‍ നിന്നും പദ്ധതിയെ എതിര്‍ക്കുന്ന പാനലിലുണ്ടായിരുന്ന അലോക് വര്‍മ, ശ്രീധര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ പിന്മാറിയിട്ടുണ്ട്. ഡോ. ആര്‍.വി.ജി മേനോന്‍ മാത്രമാണ് പാനലില്‍ അവശേഷിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.