കോഴിക്കോട്: മറയൂര്‍ കാടുകളിലെ ചന്ദന മരങ്ങളെ സംരക്ഷിക്കാന്‍ കോവിഡ് പ്രതിരോധത്തിനു സ്വീകരിച്ച മാര്‍ഗങ്ങള്‍ പകര്‍ത്താന്‍ സംസ്ഥാന വനം വകുപ്പ്. രോഗം ബാധിച്ച മരങ്ങളെ മുറിച്ച് നീക്കാനും മരങ്ങള്‍ക്കിടയില്‍ സാമൂഹിക അകലം നിലനിര്‍ത്താനും സമ്പര്‍ക്ക വിലക്ക് നടപ്പാക്കാനും വനം വകുപ്പ് തീരുമാനിച്ചു.
കൂടാതെ നിലവിലുള്ള മരങ്ങള്‍ക്ക് രോഗബാധയുണ്ടോ എന്നു മുന്‍കൂട്ടി കണ്ടെത്താന്‍ കോവിഡ് പരിശോധനാ കിറ്റിന്റെ മാതൃകയില്‍ പിസിആര്‍ പരിശോധനാ മാര്‍ഗങ്ങള്‍ കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും (കെഎഫ്ആര്‍ഐ) കോയമ്പത്തൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോറസ്റ്റ് ജെനറ്റിക് ആന്‍ഡ് ട്രീ ബ്രീഡിങിലെ (ഐഎഫ്ജിടിബി) ഗവേഷണ സംഘവും വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതു വ്യാപകമായി ഉപയോഗിക്കണോ എന്നത് ഉന്നതതല ചര്‍ച്ച ചെയ്തയ്ക്കു ശേഷം തീരുമാനിക്കും.
പ്രതിരോധമോ ചികിത്സയോ ഇല്ലാത്ത സ്‌പൈക്ക് ഡിസീസാണ് ചന്ദന മരങ്ങള്‍ക്ക് ബാധിച്ചിരിക്കുന്നത്. കരുത്തുള്ള മറ്റു മരങ്ങളിലേക്ക് ഇതു പടരാനും സാധ്യതയുണ്ട്. അതിനാല്‍ രോഗം വന്ന മരങ്ങളെ വേരോടെ പിഴുത് മാറ്റാനാണ് തീരുമാനമെന്നു വനം മന്ത്രി എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കി.
ഇതില്‍ വില്‍പ്പനയ്ക്കു സാധിക്കുന്ന മരങ്ങള്‍ ഡിപ്പോയിലേക്ക് മാറ്റി സൂക്ഷിക്കും. രോഗ വ്യാപനം തടയാനുള്ള താല്‍ക്കാലിക നടപടിയെന്ന നിലയിലാണ് ഇങ്ങനെ ചെയ്യുന്നത്. അതിന്റെ മറവില്‍ ചന്ദന മരങ്ങള്‍ വ്യാപകമായി മുറിക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.