ദുബായിലെ ഇ-സ്കൂട്ട‍ർ അനുമതി ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം സജ്ജം

ദുബായിലെ ഇ-സ്കൂട്ട‍ർ അനുമതി ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം സജ്ജം

ദുബായ്: ദുബായില്‍ നിർദ്ധിഷ്ട തെരുവുകളില്‍ ഇ-സ്കൂട്ടർ ഓടിക്കാനുളള അനുമതി നേടാന്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം സജ്ജമാക്കിയിട്ടുണ്ടെന്ന് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. സുരക്ഷിത മേഖലകളിലൂടെ ഇ-സ്കൂട്ടറില്‍ യാത്ര ചെയ്യാന്‍ അനുമതി ആവശ്യമാണെന്ന് നേരത്തെ ആർടിഎ വ്യക്തമാക്കിയിരുന്നു. ഓണ്‍ലൈന്‍പ്ലാറ്റ് ഫോം ഇന്ന് പൊതുജനങ്ങള്‍ക്ക് ലഭ്യമായിത്തുടങ്ങി.

സൈക്കിള്‍ പാതകളിലോ നടപ്പാതകളിലോ ഇ സ്കൂട്ടർ ഉപയോഗിക്കുന്നവർക്ക് അനുമതി ആവശ്യമില്ല. എന്നാല്‍നിർദ്ധിഷ്ട മേഖലകളില്‍ ഇ-സ്കൂട്ടറോടിക്കുന്നതിന് മുന്നോടിയായി അനുമതി തേടണം. ഇതിനായി വെബ് സൈറ്റില്‍ ബോധവല്‍ക്കരണ കോഴ്സ് പാസാകണം. 16 വയസിന് മുകളിലുളളവർക്ക് മാത്രമാണ് അനുമതി തേടാനാകുക. ഗതാഗത ചിഹ്നങ്ങളെ കുറിച്ചും പൂർണ ബോധ്യമുണ്ടായിരിക്കണം.

ഇ- സ്‌കൂട്ടർ ഉപയോഗിക്കാൻ അനുവദിച്ചിരിക്കുന്ന മേഖലകളെ സംബന്ധിച്ചുളള വിവരങ്ങള്‍ക്ക് പുറമേ, സ്‌കൂട്ടറുകളുടെ സാങ്കേതിക സവിശേഷതകളും മാനദണ്ഡങ്ങളും ഇത് സംബന്ധിച്ച പാഠങ്ങളും പരിശീലന കോഴ്‌സിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അനുമതിയില്ലാതെ ഇ-സ്കൂട്ടറോടിച്ചാല്‍ 200 ദിർഹമാണ് പിഴ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.