കാനഡയിൽ നിന്നുള്ള ഫൊക്കാനയുടെ തലമുതിർന്ന നേതാവ് ജോൺ പി. ജോൺ ട്രസ്റ്റി ബോർഡ് അംഗമായി മത്സരിക്കുന്നു

കാനഡയിൽ നിന്നുള്ള ഫൊക്കാനയുടെ തലമുതിർന്ന നേതാവ് ജോൺ പി. ജോൺ ട്രസ്റ്റി ബോർഡ് അംഗമായി മത്സരിക്കുന്നു

കാനഡ: കാനഡിയൻ മലയാളികളുടെ ഏറ്റവും മുതിർന്ന നേതാക്കന്മാരിൽ ഒരാളും ഫൊക്കാനയുടെ മുൻ പ്രസിഡണ്ടുമായ ജോൺ പി. ജോൺ ഫൊക്കാനയുടെ 2022 -2024 തെരെഞ്ഞെടുപ്പിൽ ട്രസ്റ്റി ബോർഡ് അംഗമായി മത്സരിക്കുന്നു. കാനഡ മലയാളികളുടെ അനിഷേധ്യ നേതാവായ ജോൺ പി. ജോൺ ഫൊക്കാനയുടെ ആരംഭകാലമായ 1983 മുതൽ സജീവ സംഘടന പ്രവർത്തന രംഗത്തുണ്ട്. കാനഡയിലെ മലയാളികളെ ഏകോപിപ്പിച്ചുകൊണ്ട് നോർത്ത് അമേരിക്കയിലെ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ വളർച്ചയ്ക്ക് കാനഡയുടെ മണ്ണിൽ വെള്ളവും വളവും നൽകി പരിപോഷിപ്പിച്ചു വരുന്ന നേതാവാണ് ജോൺ പി. ജോൺ. ഫൊക്കാനയ്ക്ക് കാനഡയിൽ പകരം വയ്ക്കാൻ ജോൺ പി. ജോണിനെപ്പോലെ മറ്റൊരു നേതാവില്ല എന്ന് ഫൊക്കാനയിലെ കാനഡയിലെ എല്ലാ നേതാക്കളും ശരി വയ്ക്കുന്നതാണ്.

2014-2016 ൽ ഫൊക്കാനയുടെ പ്രസിഡണ്ട് ആയിരുന്ന ജോൺ പി. ജോണിന്റെ നേതൃത്വത്തിൽ 2016 ൽ ടോറോന്റോയിൽ നടന്ന ഫൊക്കാന ഇന്റർനാഷണൽ കൺവെൻഷൻ കാനഡയിലെ മലയാളികളുടെ ചരിത്രത്തിൽ തന്നെ ഇടം നേടിയ ഒരു കൺവെൻഷൻ ആയിരുന്നു. കാനഡയിൽ നടക്കുന്ന രണ്ടാമത്തെ ഫൊക്കാന കൺവെൻഷൻ ആയിരുന്നു അത്.

കാനഡയിൽ നിന്നുള്ള രണ്ടാമത്തെ ഫൊക്കാന പ്രസിഡണ്ട്, പകരം വയ്ക്കാനില്ലാത്ത ഏറ്റവും മുതിർന്ന നേതാവ്

ഫൊക്കാനയുടെ ചരിത്രത്തിൽ കാനഡയിൽ നിന്നുള്ള രണ്ടാമത്തെ പ്രസിഡണ്ട് ആയിരുന്നു ജോൺ പി. ജോൺ. ഫൊക്കാനയുടെ വിഭജനത്തിനു മുൻപായിരുന്നു തോമസ് തോമസ് കാനഡയിൽ നിന്നുള്ള ആദ്യത്തെ പ്രസിഡണ്ട് ആയി തെരഞ്ഞെടുക്കപ്പെട്ടത്. അദ്ദേഹം കഴിഞ്ഞ തവണ ഫോമാ പ്രസിഡണ്ട് ആയി മത്സരിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടിരിന്നു.

1975ൽ കാനഡയിൽ എത്തിയ ജോൺ പി ജോൺ അന്നു മുതൽ ടൊറേന്റോ മലയാളി സമാജത്തിൽ പ്രവർത്തിക്കാൻ തുടങ്ങിയതാണ്. ടോറോന്റോ മലയാളി അസോസിയേഷന്റെ പ്രസിഡണ്ട് ആയി മൂന്നു വട്ടം പ്രവർത്തിച്ചിട്ടുള്ള ജോൺ പി. ജോൺ ടോറോന്റോ മലയാളി അസോസിയേഷന്റെ ട്രസ്റ്റി ബോർഡ് ചെയർമാൻ, ബിൽഡിംഗ് കമ്മിറ്റി ചെയർമാൻ, തുടങ്ങി നിരവധി പദവികൾ വഹിച്ചു. ഫൊക്കാന പ്രസിഡണ്ട് പ്രസിഡണ്ട് പദവി വാഹച്ചതിനു പുറമെ ഫൊക്കാനയുടെ ട്രസ്റ്റി ബോർഡ് വൈസ് ചെയർമാൻ, മൂന്നു തവണ റീജിയണൽ വൈസ് പ്രസഡന്റ് തുടങ്ങിയ സ്ഥാനങ്ങളും വഹിച്ച ശേഷമാണ് ഇത്തവണ ട്രസ്റ്റി ബോർഡിലേക്ക് മത്സരിക്കാനിരിക്കുന്നത്. ലീല മാരേട്ട് പ്രസിഡണ്ട് ആയി മത്സരിക്കുന്ന ടീമിൽ നിന്നാണ് അദ്ദേഹം തെരെഞ്ഞെടുപ്പ് രംഗത്തുള്ളത്.

കോട്ടയം കളത്തിപ്പടി സ്വദേശി പരേതനായ പി.ഐ. ജോണും പരേതയായ മേരിക്കുട്ടിയുടെയും മകനായ ജോൺ പി. ജോൺ കാനഡയിൽ എത്തിയപ്പോൾ മുതൽ മാനുഫാക്ച്ചറിംഗ് ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നു. ഭാര്യ അന്നമ്മ പാലക്കാട് വിക്ടോറിയാ കോളേജിൽ നിന്ന് ബി. എസ്‌സിയും കാൺപൂർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് സുവോളജിയിൽ മാസ്‌റ്റേഴ്സും എടുത്ത ശേഷം സർക്കാർ സർവീസിൽ പ്രവർത്തിച്ചു വരവെയാണ് കാനഡയിലേക്ക് കുടിയേറിയത്. മക്കൾ: റോഷൻ ഏബ്രഹാം (ബിസിനസ്), സാമന്ത ജോൺ കെ.പി, എം.ജിയിൽ ഇമ്മിഗ്രേഷൻ വിഭാഗത്തിൽ പ്രവർത്തിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.