സ്ത്രീശബ്ദത്തില്‍ സംസാരിച്ച് യുവാവില്‍നിന്ന് തട്ടിയെടുത്തത് 46 ലക്ഷം; സഹോദരങ്ങള്‍ അറസ്റ്റില്‍

സ്ത്രീശബ്ദത്തില്‍ സംസാരിച്ച്  യുവാവില്‍നിന്ന് തട്ടിയെടുത്തത് 46 ലക്ഷം;  സഹോദരങ്ങള്‍ അറസ്റ്റില്‍

കൊച്ചി: ഹണിട്രാപ്പിലൂടെ യുവാവില്‍ നിന്ന് 46 ലക്ഷം രൂപ തട്ടിയെടുത്ത രണ്ടംഗ സംഘത്തെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. സഹോദരങ്ങളായ ഹരികൃഷ്ണന്‍, ഗിരികൃഷ്ണന്‍ എന്നിവരാണ് പിടിയിലായത്. ഇരുവരും കൊട്ടാരക്കര സ്വദേശികളാണ്.
എറണാകുളത്തുള്ള ഒരു സ്വകാര്യ കമ്പനിയിലെ മാനേജരില്‍ നിന്നുമാണ് ഇവര്‍ 46 ലക്ഷം രൂപ തട്ടിയെടുത്തത്. ഫെയ്സ്ബുക്കില്‍ യുവതിയുടെ പേരില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയ ശേഷമാണ് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കിയത്.

സ്ത്രീശബ്ദത്തില്‍ സംസാരിച്ചാണ് ഇവര്‍ യുവാവില്‍ നിന്ന് പണം തട്ടിയെടുത്തത്. തന്റെ ഭര്‍ത്താവിന് സ്ഥിരമായി സ്ത്രീകളുടെ ഫോണ്‍കാളുകള്‍ വരുന്നതും അവര്‍ക്ക് പണം നല്‍കുന്നതും അറിഞ്ഞ യുവാവിന്റെ ഭാര്യ നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് സംഘം അറസ്റ്റിലാകുന്നത്.

ഭര്‍ത്താവിന്റെ നീക്കങ്ങള്‍ രഹസ്യമായി നിരീക്ഷിച്ച ഇവര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ സ്ത്രീകളുടെ ശബ്ദത്തില്‍ ഹരികൃഷ്ണനും ഗിരികൃഷ്ണനുമാണ് യുവാവിനോട് സംസാരിച്ചിരുന്നതെന്ന് കണ്ടെത്തുകയായിരുന്നു. കൂടുതല്‍ പേര്‍ പ്രതികളുടെ ചതിയില്‍ അകപ്പെട്ടിരിക്കാന്‍ സാധ്യതയുണ്ടെന്നും എന്നാല്‍ നിലവില്‍ മറ്റ് പരാതികളൊന്നും ഇവര്‍ക്കെതിരെ ലഭിച്ചിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.