മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിലെ കുതിപ്പില്‍ സന്തോഷ് ട്രോഫി ഫൈനില്‍ കടന്ന് കേരളം. കര്‍ണാടകയെ മൂന്നിനെതിരെ ഏഴു ഗോളുകള്‍ക്ക് തകര്‍ത്താണ് കേരള ടീമിന്റെ ഫൈനല്‍ പ്രവേശനം. പകരക്കാരനായി കളത്തിലിറങ്ങി അഞ്ച് ഗോളുകള്‍ നേടിയ ടി.കെ ജെസിനാണ് വിജയത്തിന്റെ പ്രധാന കാരണക്കാരന്‍.
ഷിഖില്‍, അര്‍ജുന്‍ ജയരാജ് എന്നിവരും കേരളത്തിനായി സ്‌കോര്‍ ചെയ്തു. 24ാം മിനിറ്റില്‍ ഒരു ഗോളിനു പിന്നില്‍ നിന്ന ശേഷമാണ് കേരളത്തിന്റെ അസാമാന്യ തിരിച്ചു വരവ് ഉണ്ടായത്. സെമി ഫൈനലിന്റെ എല്ലാ പോരാട്ട വീര്യവും അടങ്ങിയതായിരുന്നു കേരള കര്‍ണാടക മത്സരത്തിന്റെ ആദ്യ പകുതി. കഴിഞ്ഞ മത്സരത്തില്‍ ഇറങ്ങിയ ആദ്യ ഇലവനില്‍ സല്‍മാന് പകരക്കാരനായി നിജോ ഗില്‍ബേര്‍ട്ടിനെ ഉള്‍പ്പെടുത്തിയാണ് കേരളം ഇറങ്ങിയത്. ആദ്യ മിനിറ്റുകളില്‍ പതിയെ തുടങ്ങിയ കേരളം പിന്നീട് ആക്രമണത്തിന്റെ രീതി മാറ്റുകയായിരുന്നു.
നിരവധി അവസരങ്ങള്‍ കേരളത്തിന് ലഭിച്ചെങ്കിലും ഓഫ് സൈഡ് വില്ലനായി. 16ാം മിനിട്ടില്‍ കേരളത്തിന് ആദ്യ അവസരം ലഭിച്ചു. വലത് വിംഗില്‍ നിന്ന് മുഹമ്മദ് ഷഹീഫ് എടുത്ത കോര്‍ണര്‍ കിക്ക് വിഗ്‌നേഷ് ഹെഡ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും പുറത്തേക്ക് പോയി. 74 ാം മിനിറ്റില്‍ ജസിന്‍ തന്റെ അഞ്ചാം ഗോള്‍ സ്വന്തമാക്കി. നൗഫല്‍ ബോക്‌സിലേക്ക് നല്‍കിയ പാസ് അനായാസം ജസിന്‍ ഗോളാക്കി മാറ്റുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.