പങ്കാളിത്ത പെന്‍ഷന്‍ ഒഴിവാക്കാന്‍ വിവിധ സംസ്ഥാനങ്ങള്‍; തീരുമാനമെടുക്കാതെ കേരളം

 പങ്കാളിത്ത പെന്‍ഷന്‍ ഒഴിവാക്കാന്‍ വിവിധ സംസ്ഥാനങ്ങള്‍; തീരുമാനമെടുക്കാതെ കേരളം

ന്യൂഡല്‍ഹി: പങ്കാളിത്ത പെന്‍ഷന്‍ ഒഴിവാക്കാനൊരുങ്ങി വിവിധ സംസ്ഥാനങ്ങള്‍. പങ്കാളിത്ത പെന്‍ഷന്‍ ഒഴിവാക്കി പഴയ പെന്‍ഷന്‍ പദ്ധതിയിലേക്കു മടങ്ങാനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ തയ്യാറെടുപ്പ്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ആദ്യപടിയായുള്ള തീരുമാനം.

പഴയ പെന്‍ഷന്‍ പദ്ധതി നടപ്പാക്കാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. ഛത്തീസ്ഗഢ് സര്‍ക്കാര്‍ തത്ത്വത്തില്‍ അംഗീകരിച്ച തീരുമാനം വൈകാതെ ഉത്തരവായി ഇറങ്ങും. തമിഴ്‌നാട്, ഝാര്‍ഖണ്ഡ്, പഞ്ചാബ് എന്നിവയാണ് പഴയ പദ്ധതിയിലേക്ക് മടങ്ങാനൊരുങ്ങുന്ന മറ്റു സംസ്ഥാനങ്ങള്‍.

അതേസമയം പെന്‍ഷന്‍ പരിശോധനാ സമിതി റിപ്പോര്‍ട്ടു സമര്‍പ്പിച്ചിട്ടും ഇതുവരെയും കേരള സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.