പാലക്കാട്: സ്വകാര്യ ഹോഴ്സ് റൈഡിംഗ് അക്കാദമിയില്‍ നിന്നും ഏഴ് കുതിരകള്‍ ചാടിപ്പോയി. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. കുതിരാന് സമീപം ഇരുമ്പുപാലത്തെ സ്വകാര്യ ഹോഴ്സ് റൈഡിംഗ് അക്കാദമിയില്‍ നിന്നാണ് കുതിരകള്‍ ചാടിപ്പോയത്. ദേശീയപാതയിലൂടെ ഓടിയ കുതിരകളില്‍ മൂന്നെണ്ണത്തിനെ വാഹനമിടിച്ചു.
പരുക്കേറ്റ ബൈക്ക് യാത്രക്കാരനെ തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പട്ടിക്കാട് സ്വദേശി നിതീഷ് കുമാറി(21)നാണ് പരിക്കേറ്റത്. കാട്ടാനയുടെ ശബ്ദം കേട്ട് പരിഭ്രാന്തരായാണ് കുതിരകള്‍ ലായത്തില്‍ നിന്നും ഓടിയിറങ്ങിയതെന്നാണ് കരുതുന്നത്.
കുന്നംപുറം സ്വദേശി ബാബുവിന്റെ ഉടമസ്ഥയിലുളള അക്കാദമിയിലെ കുതിരകളാണ് ചാടിപ്പോയത്. ഓട്ടത്തിനിടെ വാണിയമ്പാറ, മേലേചുങ്കം, മേരിഗിരി എന്നിവിടങ്ങളില്‍ വെച്ചാണ് കുതിരകള്‍ വാഹനങ്ങളുമായി ഇടിച്ച് അപകടമുണ്ടായത്. ബാക്കി കുതിരകളെ നാട്ടുകാരുടെ സഹായത്തോടെ പിടിച്ചുകെട്ടി. പീച്ചി റിസര്‍വോയറിനോട് ചേര്‍ന്നാണ് കുതിരയോട്ട പരിശീലന കേന്ദ്രം സ്ഥിതി ചെയ്യുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.