യുട്യൂബര്‍ റിഫയുടെ മരണത്തില്‍ ഭര്‍ത്താവ് മെഹ്നാസിനെതിരേ കേസെടുത്തു; യുവതിക്ക് നേരിടേണ്ടി വന്നത് കടുത്ത പീഡനങ്ങളെന്ന് പൊലീസ്

 യുട്യൂബര്‍ റിഫയുടെ മരണത്തില്‍ ഭര്‍ത്താവ് മെഹ്നാസിനെതിരേ കേസെടുത്തു; യുവതിക്ക് നേരിടേണ്ടി വന്നത് കടുത്ത പീഡനങ്ങളെന്ന് പൊലീസ്

കോഴിക്കോട്: ദുബായില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വ്ളോഗറും യുട്യൂബറുമായ റിഫ മെഹ്നുവിന്റെ ദുരൂഹ മരണത്തില്‍ ഭര്‍ത്താവ് മെഹ്നാസിനെതിരെ കാക്കൂര്‍ പൊലീസ് കേസെടുത്തു. റിഫയെ മാര്‍ച്ച് ഒന്നിന് പുലര്‍ച്ചെയാണ് ദുബായ് ജാഹിലിയയിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടത്. 306, 498 എ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.

കടുത്ത മാനസിക, ശാരീരിക പീഡനം റിഫയുടെ മരണത്തിനു കാരണമായതായി കാക്കൂര്‍ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നു. 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണു ചുമത്തിയത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ഇരുവരും മൂന്നു വര്‍ഷം മുന്‍പായിരുന്നു വിവാഹിതരായത്. ജോലിക്കായി ദുബായില്‍ എത്തിയതിന് പിന്നാലെയായിരുന്നു റിഫയുടെ അപ്രതീക്ഷിത മരണം.

റിഫയുടെ മൃതദേഹം നാട്ടില്‍ കൊണ്ടു വന്നാണ് സംസ്‌കരിച്ചത്. മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍ മെഹ്നാസിനെതിരെ കേസെടുക്കണമെന്ന് റിഫയുടെ പിതാവും മാതാവും സഹോദരനും റൂറല്‍ എസ്പി എ. ശ്രീനിവാസിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് എസ്പിയുടെ നിര്‍ദേശ പ്രകാരം കാക്കൂര്‍ പൊലീസ് പ്രാഥമിക അന്വേഷണം നടത്തി. റിഫയുടെ മാതാപിതാക്കളുടെയും സഹോദരന്റെയും മൊഴി രേഖപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.