കണ്ണൂരില്‍ കെ റെയിലിനെതിരേ വന്‍ പ്രതിഷേധം; മുഴപ്പിലങ്ങാട് കുറ്റി പിഴുത് സ്ത്രീകള്‍

കണ്ണൂരില്‍ കെ റെയിലിനെതിരേ വന്‍ പ്രതിഷേധം; മുഴപ്പിലങ്ങാട് കുറ്റി പിഴുത് സ്ത്രീകള്‍

കണ്ണൂര്‍: കെ റെയിലിനെതിരായ പ്രതിഷേധം കണ്ണൂരില്‍ കനക്കുന്നു. ഇന്ന് കെ റെയില്‍ കുറ്റി പിഴുത് സ്ത്രീകള്‍ അടക്കമുള്ളവര്‍ സമരരംഗത്ത് ഉണ്ടായിരുന്നു. കണ്ണൂര്‍ മുഴപ്പിലങ്ങാടാണ് സ്ത്രീകള്‍ കുറ്റി പിഴുതെറിഞ്ഞത്.

എടക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഴപ്പിലങ്ങാട് ഭാഗത്തായിരുന്നു ഇന്നലെ കല്ലിട്ടത്. അവിടുന്ന് തലശേരി ഭാഗത്തേക്കുള്ള സര്‍വേയാണ് ഇന്ന് നടന്നത്. ഇന്നലെ പ്രതിഷേധിച്ച നാല് യുഡിഎഫ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഭൂമിയും വീടും നഷ്ടപ്പെടുന്നവര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നുണ്ടെങ്കിലും അവ മുഖവിലയ്ക്ക് എടുക്കാതെ സര്‍വ്വേ തുടരുകയാണ്.

എത്ര പ്രതിഷേധമുണ്ടായാലും പൊലീസിന്റെ സഹായത്തോടെ ജോലി പൂര്‍ത്തിയാക്കാനാണ് കെ റെയില്‍ ഉദ്യോഗസ്ഥരുടെ തീരുമാനം. അതേസമയം കെ റെയിലിന്റെ സില്‍വര്‍ ലൈന്‍ സംവാദം തീര്‍ന്നതിനു പിന്നാലെ ബദല്‍ സംവാദം ശക്തമാക്കാനുള്ള നടപടികളുമായി ജനകീയ പ്രതിരോധ സമിതി മുന്നോട്ട് പോകുകയാണ്. മെയ് നാലിനു നടക്കുന്ന സംവാദത്തിലേക്ക് കെ റെയില്‍ പ്രതിനിധികളെ ഇന്ന് ക്ഷണിക്കും.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.