മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് നേരിട്ടെത്തി ജന്മദിനാശംസ നേര്‍ന്ന് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി

മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് നേരിട്ടെത്തി ജന്മദിനാശംസ നേര്‍ന്ന് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി

കൊച്ചി: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പും കെസിബിസി പ്രസിഡന്റുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി (നുണ്‍ഷ്യോ) ആര്‍ച്ച് ബിഷപ് ഡോ. ലിയോപോള്‍ ജിറേല്ലി. സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലെത്തിയാണ് ഡോ. ജിറേല്ലി മാര്‍ ആലഞ്ചേരിയെ സന്ദര്‍ശിച്ചത്.

ഏപ്രില്‍ 19നായിരുന്നു കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ 77-ാം ജന്മദിനം. തൃശൂര്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, കൂരിയയിലെ വൈദികര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

തലശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയുടെ സ്ഥാനാരോഹണ ചടങ്ങിനായി കേരളത്തിലെത്തിയതായിരുന്നു ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി.

മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ 77-ാം ജന്മദിനത്തില്‍ കാക്കനാട് മൗണ്ട് സെന്റ് തോമസിലെത്തിയ ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ഡോ. ലിയോപോള്‍ ജിറേല്ലി അദ്ദേഹത്തിന് ബൊക്കെ കൈമാറിയിരുന്നു. ആര്‍ച്ച് ബിഷപ്പുമാരായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, കൂരിയയിലെ വൈദികര്‍ എന്നിവര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.