കോട്ടയം: കുറഞ്ഞ ചെലവില്‍ ആഡംബരക്കപ്പലില്‍ യാത്ര ചെയ്യാന്‍ അവസരമൊരുക്കി കെഎസ്‌ആര്‍ടിസി. അറബിക്കടലിലൂടെ അഞ്ചു മണിക്കൂര്‍ നെഫര്‍റ്റിറ്റി ആഡംബരക്കപ്പല്‍ യാത്ര ആസ്വദിക്കാം.
മെയ് ഒന്നിന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ കോട്ടയം കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ നിന്നാണ് യാത്ര തുടങ്ങുന്നത്. 11 വയസും അതിനു മുകളിലും ഉള്ളവര്‍ക്ക് 2949 രൂപയും, 5-10 വയസുള്ളവര്‍ക്ക് 1249 രൂപയുമാണ് യാത്രക്കുള്ള നിരക്ക്.
കെഎസ്‌ആര്‍ടിസിയുടെ ബജറ്റ് ടൂറിസം സെല്ലുമായി ചേര്‍ന്ന് കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷനാണ് കുറഞ്ഞ നിരക്കില്‍ നെഫര്‍റ്റിറ്റി ആഡംബരക്കപ്പല്‍ യാത്ര ഒരുക്കുന്നത്.
മെഡിറ്ററേനിയന്‍ വിഭവങ്ങള്‍ വിളമ്പുന്ന എസി റസ്‌റ്ററന്‍റ് ആണ് കപ്പലിലെ പ്രധാനപ്പെട്ട പ്രത്യേകത. കേരളത്തില്‍ ആദ്യമായാണ് ഒരു കപ്പലിനുള്ളില്‍ ഇത്തരമൊരു സൗകര്യമുള്ളത്. മൂന്നു ഡെക്കുകള്‍ ഉള്ള കപ്പലിലെ എംഎസ് ക്ലാസ്VI-ല്‍ ഒരു സമയം 200 പേര്‍ക്ക് യാത്ര ചെയ്യാം.
യാത്ര ആസ്വാദ്യകരമാക്കാന്‍ രസകരമായ ഗെയിമുകള്‍, ത്രീഡി തിയേറ്റര്‍, ലോഞ്ച് ബാര്‍, ഓപ്പണ്‍ സണ്‍ഡെക്ക്, ചില്‍ഡ്രന്‍സ് പ്ലേ റൂം, ബാങ്ക്വറ്റ് ഹാള്‍ മുതലായവയുംകപ്പലില്‍ ഒരുക്കിയിട്ടുണ്ട്. 200 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഹാള്‍, വിശാലമായ റസ്റ്ററന്‍റ് ഏരിയ, അപ്പര്‍ ഡെക്ക് ഡിജെ മുതലായവയും കപ്പലിലുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v