ഫ്ലോറിഡ: ഫോമയുടെ ഫ്ലോറിഡയിലെ റ്റാമ്പായിൽ വെച്ച് നടക്കുന്ന ഇടക്കാല പൊതുയോഗ വേദിയിൽ മയൂഖം വേഷവിധാന മത്സര വിജയികളുടെ കിരീടധാരണം നടക്കും.
ഫോമയുടെ വനിതാ വിഭാഗം ഫ്ലവർസ് ടിവിയുമായി ചേർന്ന് ഫോമായുടെ പന്ത്രണ്ടു മേഖലകളിലായി നടത്തിയ മത്സരത്തിൽ വിജയികളായവർക്ക് നേർക്ക് നേർ മത്സരിച്ചു അവസാന വട്ട മത്സരത്തിൽ പങ്കെടുത്ത് വിജയികളായവർക്കുള്ള കിരീടധാരണമാണ് ശനിയാഴ്ച വൈകിട്ട് നടക്കുക. മത്സരാര്ഥികളും, മറ്റു കലാകാരികളും പങ്കെടുക്കുന്ന വിവിധ കലാപരിപാടികളും ചടങ്ങിന്റെ ഭാഗമായി ഉണ്ടാകും.
ആവേശത്തോടും, ആത്മവിശ്വാസത്തോടും, സ്ത്രീകളും പെൺകുട്ടികളും, സ്ത്രീ ശാക്തീകരണത്തിന്റെ പുതിയ പതാകയുമായി സാമൂഹ്യ-സാംസ്കാരിക ഇടങ്ങളിൽ അടയാളങ്ങൾ തീർക്കുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടിൽ സ്ത്രീ സ്വാതന്ത്ര്യത്തിന്റെ പുതിയ സമവാക്യങ്ങൾക്ക് രൂപം നൽകി ഫോമാ വനിതാ വേദി സംഘടിപ്പിച്ച മയൂഖം ഏറെ ശ്രദ്ധേയമായ പരിപാടിയായിരുന്നു. മയൂഖം മത്സരങ്ങൾ ഫ്‌ളവേഴ്സ് ടീവിയിൽ തത്സമയം പ്രക്ഷേപണം ചെയ്തിരുന്നു..
എന്റെ രാഷ്ട്രീയവും സ്വാത്രന്ത്ര്യവുമാണ് എന്റെ വസ്ത്രവും ശരീരവുമെന്ന് ഉൽഘോഷിക്കുന്ന പുത്തൻ തലമുറയുടെ കാലത്ത്, മയൂഖം വെറുമൊരു മത്സരം മാത്രമായിരുന്നില്ല. മറിച്ചു അടുക്കളയിലും, ജോലിയിലുമായി ഒതുങ്ങി കൂടേണ്ടി വന്ന സ്ത്രീകളെ സാമൂഹ്യ-സാംസ്‌കാരികയിടങ്ങളുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയും അതോടൊപ്പം സ്പോൺസർ എ സ്റ്റുഡന്റ് എന്ന ഫോമാ വനിതാ ഫോറത്തിന്റെ 100 വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് സ്കോളർഷിപ് നൽകാനുള്ള മഹത്തായ ഒരു കർമ്മപദ്ധതിക്ക് പണം കണ്ടെത്തുക എന്ന ലക്ഷ്യത്തോടും കൂടിയാണ് സംഘടിപ്പിച്ചത്. മെയ് രണ്ടാം വാരം കേരളത്തിൽ നടക്കുന്ന ഫോമയുടെ കേരള കൺവൻഷന്റെ ഭാഗമായി നൂറു വിദ്യാർത്ഥിനികൾക്ക് സ്‌കോളർഷിപ്പ് വിതരണം നടക്കും. പന്ത്രണ്ടു മേഖലകളിലായി നടന്ന മത്സരങ്ങളിൽ ആവേശകരമായ പ്രതികരണവും പങ്കാളിത്തവും ആണുണ്ടായത്.
പ്രോഗ്രാം ഡയറക്ടറായ ബിജു സക്കറിയ, ഫോമാ വനിതാ ദേശീയ സമിതി ചെയർ പേഴ്‌സൺ ലാലി കളപ്പുരക്കൽ, വൈസ് ചെയർപേഴ്‌സൺ ജൂബി വള്ളിക്കളം, സെക്രട്ടറി ഷൈനി അബൂബക്കർ, ട്രഷറർ ജാസ്മിൻ പരോൾ, ഷാജി പരോൾ, ആരതി ശങ്കർ, രേഷ്മ രഞ്‌ജൻ ജ്യോത്സന കെ നാണു. എന്നിവരുടെ നേത്യത്വത്തിലാണ് മയൂഖം മത്സരങ്ങൾ വിവിധ മേഖലകളിലായി സംഘടിപ്പിച്ചത്
കിരീടധാരണ ചടങ്ങിലും, തുടർന്നുള്ള കലാപരിപാടികൾ വീക്ഷിക്കുന്നതിനും എല്ലാവരുടെയും പങ്കാളിത്തം ഉണ്ടാകണമെന്ന് ഫോമാ എക്സിക്യൂട്ടീവ് ഭാരവാഹികളായ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, ട്രഷറർ, തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ, വനിതാ ഫോറം സമിതി പ്രസിഡന്റ് ലാലി കളപ്പുരക്കൽ, വിഎസ് ചെയർപേഴ്‌സൺ ജൂബി വള്ളിക്കളം, സെക്രട്ടറി ഷൈനി അബൂബക്കർ, ട്രഷറർ ജാസ്മിൻ പരോൾ, എന്നിവർ അഭ്യർത്ഥിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.