രാജ്യത്തെ ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധിക്ക് പ്രധാനമന്ത്രി ആരെ കുറ്റപ്പെടുത്തും; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

രാജ്യത്തെ ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധിക്ക് പ്രധാനമന്ത്രി ആരെ കുറ്റപ്പെടുത്തും; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി:  രാജ്യത്ത് വൈദ്യുതി പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന് രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധിക്ക് പ്രധാനമന്ത്രി ആരെ കുറ്റപ്പെടുത്തും എന്ന് രാഹുല്‍ ട്വിറ്ററില്‍ ചോദിച്ചു.

'പ്രധാനമന്ത്രിയുടെ വാഗ്ദാനങ്ങളും ഉദ്ദേശവും തമ്മില്‍ ഒരിക്കലും ഒരു ബന്ധവുമില്ല. മോഡി ജി, ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധിയുടെ ഉത്തരവാദിത്തം ആരുടെ തലയിലിടും? നെഹ്‌റു ജിയോ സംസ്ഥാനങ്ങളോ അതോ ജനങ്ങളോ?' -രാഹുല്‍ ട്വീറ്റില്‍ ചോദിച്ചു.



നരേന്ദ്ര മോഡിയുടെ മുന്‍കാല പ്രസംഗത്തിന്റെ വിഡിയോയും ട്വീറ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്. 24 മണിക്കൂറും തടസമില്ലാതെ വൈദ്യുതി ലഭ്യമാക്കുമെന്ന് മോഡി 2015ല്‍ പ്രസംഗിച്ചതിന്റെയും വൈദ്യുതി പ്രതിസന്ധിയെ കുറിച്ചോ കല്‍ക്കരി ക്ഷാമത്തെ കുറിച്ചോ ഇനി തലക്കെട്ടുകള്‍ കാണാനാവില്ല എന്ന് 2017ല്‍ പ്രസംഗിച്ചതിന്റെയും വീഡിയോയാണ് രാഹുല്‍ പങ്കുവെച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.