ഉറപ്പ് പാലിച്ചില്ല; സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ വീണ്ടും സമരത്തില്‍

ഉറപ്പ് പാലിച്ചില്ല; സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ വീണ്ടും സമരത്തില്‍

തിരുവനന്തപുരം: സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് ലംഘിച്ചതിനെതിരെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരം തുടങ്ങി. സ്ഥാനക്കയറ്റം, അലവന്‍സ്, ശമ്പള വര്‍ധനവ്, എന്‍ട്രി കേഡറിലെ ശമ്പളത്തില്‍ ഉണ്ടായ അപകത എന്നിവ ഉന്നയിച്ചാണ് ഡോക്ടര്‍മാരുടെ സമരം. വിഐപി ഡ്യൂട്ടി, അവലോകന യോഗങ്ങള്‍, ഇ സഞ്ജീവനി ഡ്യൂട്ടി, ട്രെയിനിങ് എന്നിവ ബഹിഷ്‌കരിക്കും.

നേരത്തെ ആരോഗ്യമന്ത്രി നല്‍കിയ ഉറപ്പിന്മേല്‍ ഡോക്ടര്‍മാര്‍ സമരം നിര്‍ത്തി വെച്ചിയിരുന്നു. ദീര്‍ഘനാള്‍ നീണ്ട നിസഹകരണ സമരവും, നില്‍പ്പ് സമരവും, സെക്രട്ടറിയേറ്റ് ധര്‍ണയും വാഹന പ്രചരണ ജാഥയുമുള്‍പ്പടെയുള്ള പ്രതിഷേധങ്ങളെ തുടര്‍ന്ന് പ്രശ്‌നപരിഹാരത്തിനുള്ള ഉറപ്പുകള്‍ കെജിഎംഒഎയ്ക്ക് രേഖാമൂലം നല്‍കിയിരുന്നു.

ധനകാര്യ വകുപ്പുമായി ആശയവിനിമയം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ സമയബന്ധിത ഹയര്‍ ഗ്രേഡ്, 3:1 അനുപാതത്തില്‍ സ്ഥാനക്കയറ്റം, റൂറല്‍- ഡിഫിക്കള്‍ട്ട് റൂറല്‍ അലവന്‍സ് വര്‍ധന എന്നിവയില്‍ ഉത്തരവ് പുറപ്പെടുവിക്കുമെന്നായിരുന്നു രേഖാമൂലമുള്ള ഉറപ്പ്.

എന്‍ട്രി കേഡറിലെ മെഡിക്കല്‍ ഓഫിസര്‍മാര്‍ക്ക് 8500 രൂപ മാസം നഷ്ടമുണ്ടായതും 2019 ന് ശേഷം പ്രമോഷന്‍ കിട്ടുന്നവര്‍ക്ക് പേഴ്‌സനല്‍ പേ വിഷയത്തില്‍ ഉണ്ടായ നഷ്ടവും ഉള്‍പ്പെടെയുള്ള മറ്റ് വിഷയങ്ങള്‍ ന്യായമാണെന്നും അനൂകൂല തീരുമാനമുണ്ടാകുമെന്നും രേഖാമൂലം വ്യക്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.