പെണ്‍കുട്ടി ഷവര്‍മ കഴിച്ച് മരിച്ച ഹോട്ടലിന് ലൈസന്‍സ് പോലുമില്ല; നടത്തിപ്പുകാരന്‍ അനസ് അറസ്റ്റില്‍

പെണ്‍കുട്ടി ഷവര്‍മ കഴിച്ച് മരിച്ച ഹോട്ടലിന് ലൈസന്‍സ് പോലുമില്ല; നടത്തിപ്പുകാരന്‍ അനസ് അറസ്റ്റില്‍

കാസര്‍ഗോഡ്: ചെറുവത്തൂരില്‍ ഷവര്‍മയില്‍ നിന്നുള്ള വിഷ ബാധയേറ്റ് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അനസ് എന്നയാള്‍ നടത്തിയിരുന്ന ഐഡിയല്‍ ഫുഡ് പോയിന്റ് എന്ന സ്ഥാപനത്തിന് ലൈസന്‍സ് പോലുമില്ലായിരുന്നു. ലൈസന്‍സിനായി നല്‍കിയ അപേക്ഷയാണ് കടയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

അനസിന്റെ നേതൃത്വത്തില്‍ കട തുടങ്ങുന്ന സമയത്ത് ലൈസന്‍സിനായി അപേക്ഷ നല്‍കിയിരുന്നെങ്കിലും അതു നിരസിക്കപ്പെട്ടു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ലൈസന്‍സിനുള്ള അപേക്ഷ അപൂര്‍ണമാണെങ്കില്‍ 30 ദിവസത്തിനകം പിഴവുകള്‍ തിരുത്തി സമര്‍പ്പിക്കണമെന്നാണ് ചട്ടം. എന്നാല്‍ കടയുടമ അങ്ങനെ ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയിലാണ് ഈ കണ്ടെത്തലുള്ളത്.പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഷവര്‍മ ഉണ്ടാക്കുന്ന നേപ്പാള്‍ സ്വദേശി സന്ദേശ് റായ്, സ്ഥാപനം നടത്തിപ്പുകാരന്‍ ഉള്ളാളിലെ അനസ് എന്നിവരെ അറസ്റ്റ് ചെയ്തു. മറ്റൊരു ഉടമ വിദേശത്താണെന്ന് പൊലീസ് പറഞ്ഞു.

മനപൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പെടെ ചുമത്തിയാണ് ചന്തേര പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. കരിവെള്ളൂര്‍ പെരളം പൊതുവിതരണ കേന്ദ്രത്തിനു സമീപം പരേതനായ ചന്ത്രോത്ത് നാരായണന്റെയും ഇ.വി. പ്രസന്നയുടെയും ഏക മകള്‍ ഇ.വി ദേവനന്ദ (16) ആണ് കഴിഞ്ഞ ദിവസം മരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.