ഗുജറാത്തില്‍ കോണ്‍ഗ്രസിന് മറ്റൊരു തിരിച്ചടി കൂടി; പ്രമുഖ ദളിത് എംഎല്‍എ അശ്വിന്‍ കൊട്ട്‌വാല്‍ ബിജെപിയില്‍ ചേരും

ഗുജറാത്തില്‍ കോണ്‍ഗ്രസിന് മറ്റൊരു തിരിച്ചടി കൂടി; പ്രമുഖ ദളിത് എംഎല്‍എ അശ്വിന്‍ കൊട്ട്‌വാല്‍ ബിജെപിയില്‍ ചേരും

അഹമ്മദാബാദ്: ഈ വര്‍ഷം ഡിസംബറില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ കോണ്‍ഗ്രസിന് മറ്റൊരു തിരിച്ചടി കൂടി. ദളിത്, ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുള്ള അശ്വിന്‍ കൊട്ട്‌വാല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേക്കേറുന്നു. മേയ് മൂന്നിന് അശ്വിന്‍ ബിജെപി അംഗത്വം എടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

ട്രൈബല്‍ മേഖലകളില്‍ കോണ്‍ഗ്രസിന് ആധിപത്യം നല്‍കിയിരുന്നത് അശ്വിന്റെ സാന്നിധ്യമാണ്. ഖേദ്ബ്രഹ്‌മ മണ്ഡലത്തിലെ എംഎല്‍എയായ അശ്വിന്‍ പാര്‍ട്ടി വിടുന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. കഴിഞ്ഞ വട്ടം ആദിവാസി മേഖലകളില്‍ ഭേദപ്പെട്ട പ്രകടനം നടത്താന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നു.

ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റായ ഹര്‍ദിക് പട്ടേല്‍ ബിജെപിയിലേക്ക് പോകുമെന്ന അഭ്യുഹങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ബിജെപിയിലെ ഒരു വിഭാഗത്തിന് ഹര്‍ദിക് പാര്‍ട്ടിയിലേക്ക് വരുന്നതിനോട് താല്‍പര്യമില്ല. അതുകൊണ്ട് തന്നെ ഹര്‍ദിക് ആഗ്രഹിച്ചാലും ബിജെപി പ്രവേശനം എളുപ്പമാകില്ല. ബിജെപി കേന്ദ്ര നേതൃത്വത്തിനും യുവനേതാവിന്റെ കാര്യത്തില്‍ അത്ര അനുകൂല നിലപാടല്ലെന്നാണ് വിവരം.

ഹര്‍ദിക്കിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്തു ചാടിക്കുകയെന്ന ലക്ഷ്യം മാത്രം മുന്‍നിര്‍ത്തിയാണ് ബിജെപി നീക്കങ്ങള്‍. കോണ്‍ഗ്രസ് വോട്ടുകള്‍ ആംആദ്മി പാര്‍ട്ടിയിലേക്ക് വിഭജിച്ച് പോയാല്‍ അധികാരം നിലനിര്‍ത്താമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.