ഉക്രെയ്ന്‍ അഭയാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ജില്‍ ബൈഡന്‍ റൊമാനിയയിലും സ്ലൊവാക്യയിലും സന്ദര്‍ശനം നടത്തും

ഉക്രെയ്ന്‍ അഭയാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ജില്‍ ബൈഡന്‍ റൊമാനിയയിലും സ്ലൊവാക്യയിലും സന്ദര്‍ശനം നടത്തും

വാഷിങ്ടണ്‍: റഷ്യന്‍ അധിനിവേശത്തെത്തുടര്‍ന്ന് പലായനം ചെയ്ത ഉക്രെനിയന്‍ കുടുംബങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് അമേരിക്കയുടെ പ്രഥമ വനിത ജില്‍ ബൈഡന്‍ ഈയാഴ്ച റൊമാനിയയിലും സ്ലൊവാക്യയിലും സന്ദര്‍ശനം നടത്തും. ഈ രാജ്യങ്ങളില്‍ നിലയുറപ്പിച്ചിട്ടുള്ള അമേരിക്കന്‍ സൈനികരുമായും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായും ജില്‍ ബൈഡന്‍ കൂടിക്കാഴ്ച്ച നടത്തും.

വ്യാഴാഴ്ച്ച വ്യാഴാഴ്ച വാഷിങ്ടണ്‍ വിമാനത്താവളത്തില്‍ നിന്നാണ് പുറപ്പെടുന്നത്. വെള്ളിയാഴ്ച്ച റൊമാനിയയിലെ മിഹൈല്‍ കോഗല്‍നിസെനു എയര്‍ബേസില്‍ ആദ്യ സന്ദര്‍ശനം നടത്തും. അവിടെ നിന്ന് ശനിയാഴ്ച തലസ്ഥാന നഗരമായ ബുക്കാറസ്റ്റിലേക്ക് പോകും. അവിടെ റൊമാനിയന്‍ സര്‍ക്കാര്‍ പ്രതിനിധികളുമായും മാനുഷ്യാവകാശ പ്രവര്‍ത്തകരുമായും കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് കുടിയേറ്റക്കാരുമായി ദീര്‍ഘനേരം ചിലവഴിക്കും.

ശനിയാഴ്ച വൈകുന്നേരം സ്ലൊവാക്യയിലെ ബ്രാട്ടിസ്ലാവയിലേക്കും തുടര്‍ന്ന് കോസൈസിലേക്കും പോകുന്ന പ്രഥമ വനിത അവിടെ ഉക്രെയ്ന്‍ അഭയാര്‍ത്ഥികളുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് യുഎസ് എംബസി ജീവനക്കാരുമായി കൂടിക്കാഴ്ച നടത്തും. യുദ്ധത്തെ തുടര്‍ന്ന് 3,50,000 ഉക്രെയ്‌നികളാണ് സ്ലൊവാക്യയിലേക്ക് പലായനം ചെയ്തത്.

തിങ്കളാഴ്ച്ച ജില്‍ ബൈഡന്‍ അമേരിക്കയിലേക്ക് മടങ്ങും. അതിനു മുന്‍പ് സ്ലോവാക്യന്‍ സര്‍ക്കാര്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച്ച നടത്തും. ജില്‍ ബൈഡന്‍ അമേരിക്കയുടെ പ്രഥമ വനിതയായ ശേഷമുള്ള രണ്ടാമത്തെ ഒറ്റയ്ക്കുള്ള വിദേശ പര്യടനമാണിത്. മറ്റ് യാത്രകള്‍ ഭര്‍ത്താവും അമേരിക്കന്‍ പ്രസിഡന്റുമായി ജോ ബൈഡന് ഒപ്പമായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.