മലപ്പുറം: കോടഞ്ചേരിയിലെ വിവാദ വിവാഹത്തിന്റെ മാതൃകയില്‍ മലപ്പുറത്ത് ഇതര മതസ്ഥയായ പെണ്‍കുട്ടിയെ മനംമാറ്റി വിവാഹം കഴിക്കാനുള്ള നീക്കം പൊളിച്ച് പോലീസ്. ഇസ്ലാമിക മതത്തില്‍പ്പെട്ട യുവാവാണ് ഡിവൈഎഫ്‌ഐ, തീവ്ര ഇസ്ലാമിക സംഘടന നേതാക്കളുടെ സാന്നിധ്യത്തില്‍ പോലീസ് സ്‌റ്റേഷനിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. തേഞ്ഞിപ്പാലം പോലീസ് സ്‌റ്റേഷനിലാണ് സംഭവം. 
ഒരാഴ്ച്ച മുന്‍പ്, മിശ്രവിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നറിയിച്ച് എത്തിയ പെണ്‍കുട്ടിയെ തേഞ്ഞിപ്പലം പോലീസ് വീട്ടിലേക്ക് തിരിച്ചയച്ചിരുന്നു. കാമുകനായ നിസാമുദ്ദീനോടൊപ്പം സ്റ്റേഷനിലെത്തിയ യൂണിവേഴ്സിറ്റി സ്വദേശിനിയെയാണ് പോലീസ് ബന്ധുക്കള്‍ക്കൊപ്പം തിരിച്ചയച്ചത്. വിവാഹകാര്യങ്ങള്‍ പിന്നീട് സംസാരിക്കാമെന്നും, പെണ്‍കുട്ടിയുടെ കൈയ്യിലുള്ള മൊബൈല്‍ ഫോണിലേക്ക് വിളിക്കാം എന്നുമുള്ള ഉറപ്പ് നല്‍കിയാണ് പെണ്‍കുട്ടിയെ മടക്കി വിട്ടത്. 
വീട്ടുകാര്‍ കാര്യങ്ങള്‍ മനസിലാക്കിയതോടെ പെണ്‍കുട്ടി വിവാഹത്തില്‍ നിന്ന് പിന്‍മാറിയിരുന്നു. ഇതിനിടെയാണ് നിസാമുദീന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കും ചില ഇസ്ലാമിക സംഘടന നേതാക്കള്‍ക്കുമൊപ്പം പോലീസ് സ്‌റ്റേഷനിലെത്തി ബഹളം വച്ചത്. സ്‌റ്റേഷനില്‍ വച്ച് നിസാമുദീനും സംഘവും പോലീസുകാരെ കൈയ്യേറ്റം ചെയ്യാനും ശ്രമിച്ചു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.