ക്രൈസ്ത-ഹിന്ദു സമുദായങ്ങള്‍ക്കെതിരേ വര്‍ഗീയ വിഷം തുപ്പുന്ന മുജാഹിദ് ബാലുശേരിക്കെതിരേ കേസെടുക്കാതെ പോലീസ്; സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തം

ക്രൈസ്ത-ഹിന്ദു സമുദായങ്ങള്‍ക്കെതിരേ വര്‍ഗീയ വിഷം തുപ്പുന്ന മുജാഹിദ് ബാലുശേരിക്കെതിരേ കേസെടുക്കാതെ പോലീസ്; സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തം

കൊച്ചി: വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്ത കേരള പോലീസ് മുജാഹിദ് ബാലുശേരിയുടെ വര്‍ഗീയ പ്രസംഗങ്ങളുടെ കാര്യത്തില്‍ മൗനം പാലിക്കുന്നു. കേരളത്തെ ഇസ്ലാമിക രാഷ്ട്രമാക്കുമെന്നും ഹിന്ദുക്കള്‍ക്കും ക്രൈസ്തവര്‍ക്കും സംഭാവന നല്‍കുന്നത് കൊടിയ പാവമാണെന്നും മുജാഹിദ് ബാലുശേരിയുടെ പ്രസംഗങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അതിവേഗം പ്രചരിക്കുന്നുണ്ട്.

കാസ ഉള്‍പ്പെടെ എട്ടോളം ക്രൈസ്തവ-ഹിന്ദു സംഘടനകള്‍ നല്‍കിയെങ്കിലും പോലീസിന്റെ ഭാഗത്തു നിന്ന് നടപടിയൊന്നും ഉണ്ടായില്ല. ദേശീയ മാധ്യമങ്ങള്‍ അടക്കം മുജാഹിദ് ബാലുശേരിയുടെ പ്രസംഗങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. പി.സി ജോര്‍ജിന്റെ അറസ്‌റ്റോടെ ഇയാളുടെ പ്രസംഗ വീഡിയോകളും വലിയ തോതില്‍ വൈറലാകുന്നുണ്ട്. വന്‍ പ്രതിഷേധമാണ് ഈ വര്‍ഗീയ പ്രസംഗത്തിനെതിരേ ഉയരുന്നത്.

കേരളം ഒരു 'ഖിലാഫത്ത്' ആക്കി മാറ്റണമെന്നും സംസ്ഥാനത്തെ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റുന്നതിനായി പ്രയത്‌നിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ എല്ലാ മുസ്ലിം മതവിശ്വാസികളും വെള്ളിയാഴ്ചകളില്‍ 'മുജാഹിദ്'പള്ളികളില്‍ പോകണമെന്നും മുജാഹിദ് ബാലുശേരി വീഡിയോയില്‍ പറയുന്നു.

ക്ഷേത്രങ്ങള്‍ക്കും ക്രിസ്ത്യന്‍ പള്ളികള്‍ക്കും സംഭാവനകള്‍ നല്‍കുന്നത് 'കൊടിയ കുറ്റമാണെ'ന്ന് ഇയാള്‍ പറയുന്ന വീഡിയോയും പ്രചരിപ്പിക്കുന്നുണ്ട്. ഈ വീഡിയോകള്‍ ഉറവിടം ഏതാണെന്നോ എവിടെ വച്ചാണ് അവ ചിത്രീകരിച്ചതെന്നോ ഉള്ള കാര്യങ്ങളില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.

'കേരളത്തിന്റെ സാക്കിര്‍ നായിക്ക്' എന്നാണ് ചില മാദ്ധ്യമങ്ങള്‍ മുജാഹിദിനെ വിശേഷിപ്പിച്ചിരിക്കുന്നത്. മുജാഹിദ് ബാലുശേരിയെ പോലെ സോഷ്യല്‍ മീഡിയ വഴി ക്രിസ്ത്യാനികള്‍ക്കും ഹിന്ദുക്കള്‍ക്കുമെതിരേ വര്‍ഗീയത പടര്‍ത്തുന്ന മറ്റൊരാള്‍ മുന്‍ മാധ്യമ പ്രവര്‍ത്തകനായ ഒ അബ്ദുല്ലയാണ്.

ചാനല്‍ ചര്‍ച്ചകളില്‍ നിഷ്പക്ഷ റോളിലെത്തുന്ന അബ്ദുല്ല തന്റെ ഫേസ്ബുക്ക് പേജിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്റെ മകളെ പോലും അപമാനിച്ചിരുന്നു. എന്നാല്‍ നടപടിയൊന്നും ഉണ്ടായില്ല. ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും കേരളത്തില്‍ മറ്റൊരു നീതിയാണോയെന്ന സംശയമാണ് സോഷ്യല്‍ മീഡിയയില്‍ പലരും ഉന്നയിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.