മഞ്ചേരി: ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ സന്തോഷ് ട്രോഫി കിരീടം ചൂടിയ കേരള ടീം നന്ദി പ്രകാശനത്തിനായി മഞ്ചേരി സെന്റ് ജോസഫ് പള്ളിയില്‍. ട്രോഫിയുമായി നന്ദി പ്രകാശനം നടത്തി വികാരി ഫാ. ടോമി കളത്തൂരിനെ സന്ദര്‍ശിച്ച ശേഷമായിരുന്നു കോച്ചിന്റെയും സംഘത്തിന്റെയും മടക്കം.
മലപ്പുറം പയ്യനാട് സ്റ്റേഡിയത്തില്‍ സന്തോഷ് ട്രോഫി മത്സരം തുടങ്ങിയതു മുതല്‍ എല്ലാ ദിവസവും ബിനോ പള്ളിയിലെത്തി പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. സ്റ്റേഡിയത്തില്‍ നിന്ന് എട്ടു കിലോമീറ്റര്‍ അകലെയാണ് സെന്റ് ജോസഫ് പള്ളി. കളിയില്ലാത്ത ദിവസങ്ങളില്‍ രാവിലെ ആറരയ്ക്കുള്ള കുര്‍ബാനയ്ക്കായി ബിനോ ജോര്‍ജ് സ്ഥിരമായി എത്തുമായിരുന്നു.
ബിനോ ജോര്‍ജ് വരുന്ന ദിവസങ്ങളില്‍ കേരള ടീമിനു വേണ്ടി പ്രാര്‍ഥിക്കണമെന്ന് വിശ്വാസികളെ ഫാ. കളത്തൂര്‍ ഓര്‍മിപ്പിച്ചിരുന്നു. ടൂര്‍ണമെന്റ് തുടങ്ങുന്നതിന്റെ തലേദിവസം, കളിക്കാരുടെ ജേഴ്സിയും പന്തും ഉള്‍പ്പെടെയുള്ളവയുമായി ബിനോയും അസിസ്റ്റന്റ് കോച്ചും പള്ളിയിലെത്തി അവ വെഞ്ചരിച്ചു കൊണ്ടുപോയി. ഫൈനലിനു തലേദിവസം പള്ളിയിലെത്തിയ ബിനോ ഒരു കാര്യം കൂടി വാഗ്ദാനം ചെയ്തിട്ടാണ് മടങ്ങിയത്.
കിരീടം നേടിയാല്‍ ദൈവത്തിന് നന്ദി പറയാന്‍ പിറ്റേന്ന് രാവിലെ ട്രോഫിയുമായി പള്ളിയില്‍ കൊണ്ടു വരുമെന്നായിരുന്നു ആ വാക്ക്. ഇതു പാലിക്കാന്‍ സന്തോഷ് ട്രോഫി കപ്പുമായി ബിനോ സെന്റ് ജോസഫ് പള്ളിയിലേക്ക് എത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.