ഷവര്‍മ ഉണ്ടാക്കാൻ പ്രത്യേക മാനദണ്ഡം നടപ്പിലാക്കും; ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്താന്‍ പരിശോധനകള്‍ വര്‍ധിപ്പിക്കും: ആരോഗ്യമന്ത്രി

ഷവര്‍മ ഉണ്ടാക്കാൻ പ്രത്യേക മാനദണ്ഡം നടപ്പിലാക്കും; ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്താന്‍ പരിശോധനകള്‍ വര്‍ധിപ്പിക്കും:  ആരോഗ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്താന്‍ സംസ്ഥാന വ്യാപകമായി പരിശോധനകള്‍ വര്‍ധിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

ഷവര്‍മ കഴിച്ചുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇവ തയ്യാറാക്കുന്നതിന് പ്രത്യേക മാനദണ്ഡം നടപ്പിലാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച്‌ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.

പഴകിയ മാംസം,​ പാതി വെന്ത മാംസം,​ ശുചിത്വമില്ലായ്മ തുടങ്ങിയവയെല്ലാം പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് റെയ്‌ഡുകള്‍ നടത്താന്‍ തീരുമാനിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

ഭക്ഷ്യസുരക്ഷാ പരിശോധനയ്‌ക്കായി ജില്ലാ അടിസ്ഥാനത്തില്‍ മൊബൈല്‍ ലാബുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്കും ഈ സംവിധാനം ഉപയോഗപ്പെടുത്താം. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന കടകള്‍ ജില്ലാ അടിസ്ഥാനത്തില്‍ പരിശോധിച്ച്‌ അടച്ചു പൂട്ടിക്കും. ആരോഗ്യവകുപ്പിന്റെ നിര്‍ദേശം പാലിക്കാത്ത കടയുടമകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അവര്‍ വീണാ ജോര്‍ജ് വ്യക്തമാക്കി.

അതേസമയം ഓപ്പറേഷന്‍ മത്സ്യയിലൂടെ സംസ്ഥാനത്ത് പിടിച്ചെടുത്ത് 4888 കിലോയുടെ പഴകിയ മീനാണ്. ഇവയില്‍ ചേര്‍ത്തിരിക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ ഏതൊക്കെയാണെന്ന് കണ്ടെത്താനുള്ള പരിശോധനകള്‍ നടക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.