പുതിയ ഭാഷകള്‍ രചിക്കുന്ന ഉക്രെയ്‌നിലെ റഷ്യന്‍ ഫാസിസം

 പുതിയ ഭാഷകള്‍ രചിക്കുന്ന ഉക്രെയ്‌നിലെ റഷ്യന്‍ ഫാസിസം

ഉക്രെയ്‌നിലെ മരിയുപോളിലെ സിറ്റി കൗണ്‍സില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൂട്ടമരണങ്ങളെക്കുറിച്ച് ഒരു വിശദീകരണം നല്‍കാന്‍ ശ്രമിച്ചു. റഷ്യന്‍ അധിനിവേശം അവരുടെ നഗരത്തെ ഏറ്റവും കൂടുതല്‍ ബാധിച്ചു. ആഴ്ചകള്‍ നീണ്ട നഗര യുദ്ധത്തിന് ശേഷം ആയിരക്കണക്കിന് മൃതദേഹങ്ങള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കിടന്നു. ബുച്ചയിലും വടക്കന്‍ ഉക്രെയ്‌നിലെ മറ്റ് നഗരങ്ങളിലും റഷ്യന്‍ അതിക്രമങ്ങള്‍ വെളിപ്പെടുത്തിയതിന് ശേഷം, തെക്ക് കൊലപാതകത്തിന്റെ തോത് ഇപ്പോഴും കൂടുതലാണെന്ന് ലോകത്തെ ഓര്‍മ്മിപ്പിക്കാന്‍ തുറമുഖ നഗരത്തിലെ തിരഞ്ഞെടുക്കപ്പെട്ട ആ പ്രതിനിധികള്‍ ആഗ്രഹിച്ചു.

വരണ്ടതും ശാന്തവുമായ ഭാഷയില്‍ മരിയുപോള്‍ നിവാസികളുടെ വിധി അവര്‍ വിവരിച്ചു. എന്നിരുന്നാലും ഇടയ്ക്കിടെ വികാരം വഴുതി വീണു. കൗണ്‍സില്‍ അംഗങ്ങള്‍ റഷ്യന്‍ സൈനികരെ കുറ്റപ്പെടുത്തിക്കൊണ്ട് ഒരു സവിശേഷമായ പദത്തിലൂടെ പരാമര്‍ശിച്ചു. ഓരോ ഉക്രെയ്‌നിയക്കാരനും അറിയാവുന്ന ഇത് ഇതുവരെ നിഘണ്ടുവില്‍ ഇല്ലെങ്കിലും ഇംഗ്ലീഷില്‍ പോലും കൃത്യമായി പറയാന്‍ കഴിയാത്ത വാക്ക് 'റഷ്യന്‍ ഫാസിസം'.

ഒരു ദ്വിഭാഷാ സമൂഹം അതിന്റെ ദുരവസ്ഥയെക്കുറിച്ച് ചിന്തിക്കുകയും സ്വയം ആശയ വിനിമയം നടത്തുകയും ചെയ്യുന്ന പദപ്രയോഗങ്ങളുടെയും റഫറന്‍സുകളുടെയും ഒരു സമുച്ചയമായി മാറുന്നു. ഭയം മുറ്റി നില്‍ക്കുന്ന തങ്ങളുടെ ഉള്ളില്‍ നിന്ന് നിരവധി നാടന്‍ സമ്പ്രദായത്തില്‍ നിന്ന് നിര്‍മ്മിച്ച ഒരു വാക്കാണ് 'റഷ്യന്‍ ഫാസിസം' എന്ന വാക്ക്. ആളുകള്‍ക്ക് എങ്ങനെ ഒരു ഭയാനകമായ യുദ്ധം തങ്ങള്‍ക്കു തന്നെ കൂടുതല്‍ ഗ്രഹിക്കാവുന്നതാക്കി മാറ്റാന്‍ കഴിയുമെന്ന് അതിന്റെ ഉദയം തെളിയിക്കുന്നു.

ഒരിക്കല്‍ വികസിത നഗരങ്ങളിലൊന്നായിരുന്ന മരിയുപോള്‍ ഇന്ന് റഷ്യന്‍ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പായിരിക്കുന്നു. കീവ് മേഖലയില്‍ നിന്ന് റഷ്യന്‍ സൈന്യം പിന്‍വാങ്ങുകയും കൊല്ലപ്പെട്ട സാധാരണക്കാരുടെ മൃതദേഹങ്ങളുടെ ഫോട്ടോ ഗ്രാഫുകള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തപ്പോള്‍ ഉക്രെയ്‌നിയക്കാര്‍ ഇതേ വാക്കില്‍ തങ്ങളുടെ ഭീതിയും ദുഖവും പ്രകടിപ്പിച്ചു. ഇര്‍പിനിനെക്കുറിച്ച്, ബുച്ചയെക്കുറിച്ച്, ട്രോസ്റ്റിയനെറ്റിനെക്കുറിച്ച്, ടാങ്കുകളാല്‍ ചതഞ്ഞരഞ്ഞ ശരീരങ്ങളെപ്പറ്റി, തെരുവില്‍ വെടിവെച്ചുകൊന്ന ഇരുചക്ര വാഹന യാത്രക്കാരെക്കുറിച്ച്, അവഹേളിക്കപ്പെട്ട മൃതദേഹങ്ങളെക്കുറിച്ച് എല്ലാം അവര്‍ ഒറ്റ വാക്കില്‍ ഒതുക്കുന്നു-റഷ്യന്‍ ഫാസിസം.

റഷ്യയിലും വിദേശത്തും വര്‍ധിച്ചു വരുന്ന റഷ്യന്‍ വിശകലന വിദഗ്ധര്‍ വ്ളാഡിമിര്‍ പുടിന്റെ ഭരണത്തെ 'ഫാസിസ്റ്റ്' എന്ന് വിളിക്കുന്നു. അവര്‍ ഈ പദം യാദൃശ്ചികമായോ അപകീര്‍ത്തിയുടെ ഒരു രൂപമായോ ഉപയോഗിക്കുന്നില്ല. പുടിന്റെ റഷ്യ യഥാര്‍ത്ഥത്തില്‍ മുസ്സോളിനിയുടെ ഇറ്റലിയോടോ ഹിറ്റ്‌ലറുടെ ജര്‍മ്മനിയോടോ സാമ്യമുള്ളതാണെന്നാണ് അവര്‍ അര്‍ത്ഥമാക്കുന്നത്.

ഫാസിസ്റ്റ് ഭരണകൂടങ്ങള്‍ക്ക് അതിപുരുഷ വ്യക്തിത്വ ആരാധനകളുള്ള കരിസ്മാറ്റിക് സ്വേച്ഛാധിപതികളായ നേതാക്കളോടാണ് പ്രിയം. ഈ ഭരണകൂടങ്ങള്‍ പൊതുവെ ഒരു ഹൈപ്പര്‍-നാഷണലിസ്റ്റ് ധാര്‍മ്മികത കൊണ്ട് രാജ്യങ്ങളെ നയിക്കുന്നു. അക്രമത്തിന്റേതായ ആരാധനയും, യുവാക്കളെ കൂട്ടത്തോടെ അണിനിരത്തലും, കടുത്ത തലത്തിലുള്ള അടിച്ചമര്‍ത്തലും, ശക്തമായ പ്രചാരണ യന്ത്രങ്ങളും, സാമ്രാജ്യത്വ പദ്ധതികളും കൊണ്ടും ഫാസിസം വിജയിക്കുന്നു.

ഫാസിസ്റ്റ് ഭരണകൂടങ്ങള്‍ വളരെ ജനപ്രിയമാണ്. സാധാരണയായി ഫാസിസ്റ്റ്ക കരിസ്മാറ്റിക് നേതാവ് ജനസംഖ്യയുടെ വിശാലമായ മേഖലകളെ ആകര്‍ഷിക്കുന്നു. ഇവിടെ പുടിനും അദ്ദേഹത്തിന്റെ റഷ്യയും ഈ പദത്തിന് തികച്ചും അനുയോജ്യമാണ്. പുടിന്റെ റഷ്യ ഫാസിസ്റ്റ് ആണെങ്കില്‍, അത് ഹിറ്റ്ലറുടെ ജര്‍മ്മനിയുമായും മുസോളിനിയുടെ ഇറ്റലിയുമായും താരതമ്യപ്പെടുത്താവുന്നതാണ്. അതിനാല്‍ അത് സാക്ഷ്യപ്പെടുത്താവുന്ന തിന്മയാണ്. അതിനര്‍ത്ഥം പുടിനെ മനസിലാക്കാനുള്ള ആഹ്വാനങ്ങള്‍ തിന്മയെ മനസിലാക്കാനുള്ള ആഹ്വാനത്തിന് തുല്യമാണ് എന്നാണ്. അതിനാല്‍ നിയന്ത്രിത ജനാധിപത്യം, പരമാധികാര ജനാധിപത്യം അല്ലെങ്കില്‍ പുടിനിസം പോലുള്ള അമൂര്‍ത്ത പദവികളുടെ ജനപ്രീതി വ്യക്തമാക്കുന്നതാണ് റഷ്യന്‍ ഫാസിസം എന്ന പദം അര്‍ത്ഥമാക്കുന്നത്.

റഷ്യന്‍ മിഥ്യകള്‍ക്ക് ഉക്രെനിയന്‍ ഇരകളുടെ ഭാവന ഉള്‍ക്കൊള്ളാന്‍ കഴിയില്ല. ദേശീയ സ്വത്വം എന്നത് ജീവിച്ചിരിക്കുന്ന ആളുകളെയും അവര്‍ സങ്കല്‍പ്പിക്കുകയും തിരഞ്ഞെടുക്കുകയും ചെയ്യുന്ന മൂല്യങ്ങളും ഭാവിയുമാണ്. ചുരുക്കത്തില്‍ പുടിന്റെ ലോക വീക്ഷണത്തിന്റെ ഉപയോഗപ്രദമായ ആശയവല്‍ക്കരണമാണ് റഷ്യന്‍ ഫാസിസം എന്ന പുതിയ വാക്ക്. കഴിഞ്ഞ ദശകത്തില്‍ ഫാസിസത്തിലേക്കുള്ള റഷ്യന്‍ ചായ്വ് പാശ്ചാത്യ വിശകലന വിദഗ്ധരേക്കാള്‍ വളരെ അധികം ഉക്രെനിയക്കാര്‍ ശ്രദ്ധിച്ചിട്ടുണ്ട്. റഷ്യയില്‍ ഫാസിസ്റ്റ് രീതികള്‍ അവര്‍ മുന്‍പേ കണ്ടു. നേതാവിന്റെയും മരിച്ചവരുടെയും ആരാധനകര്‍, കോര്‍പ്പറേറ്റ് ഭരണകൂടം, പുരാണ ഭൂതകാലം, സെന്‍സര്‍ഷിപ്പ്, ഗൂഢാലോചന സിദ്ധാന്തങ്ങള്‍, കേന്ദ്രീകൃത പ്രചാരണം, ഇപ്പോള്‍ യുദ്ധം.

പുടിന്റെ സംവിധാനത്തെ ഫാസിസ്റ്റ് എന്ന് വിളിക്കുന്നത് റഷ്യയോടുള്ള പാശ്ചാത്യ നിലപാടുകളിലും ഒരുപക്ഷെ നയങ്ങളിലും ഒരു ആശയപരമായ മുന്നേറ്റത്തെ അടയാളപ്പെടുത്തും. പുടിനും അദ്ദേഹത്തിന്റെ ഭരണവുമാണ് പ്രശ്നമെന്നും അദ്ദേഹവും അദ്ദേഹത്തിന്റെ ഭരണവും ഇല്ലാതാകുമ്പോള്‍ മാത്രമേ പ്രശ്നം ഇല്ലാതാകൂവെന്നും ആശയ പരമായ മാറ്റം ലോകം തിരിച്ചറിയും. ഒറ്റ വാക്കില്‍ പറഞ്ഞാല്‍, പുടിന്‍ പ്രശ്‌നത്തിന് പെട്ടെന്നുള്ള പരിഹാരങ്ങളൊന്നുമില്ല. ഉക്രെയ്നിനും അതിന്റെ അയല്‍ക്കാര്‍ക്കും സാമ്പത്തികവും സൈനികവുമായ പിന്തുണയും റഷ്യയ്ക്കുള്ളിലെ ഫാസിസ്റ്റ് വിരുദ്ധ ഘടകങ്ങള്‍ക്കുള്ള പിന്തുണയും ഉള്‍പ്പെടുന്ന ദീര്‍ഘവും കഠിനവുമായ പ്രയത്‌നത്തിലാണ് പടിഞ്ഞാറന്‍ രാജ്യങ്ങള്‍. അവസാനം ജനാധിപത്യം വിജയിക്കും എന്നതാണ് നല്ല വാര്‍ത്ത.

ഫാസിസ്റ്റ് രാഷ്ട്രങ്ങള്‍ സ്വേച്ഛാധിപത്യത്തിന്റെ എല്ലാ സവിശേഷതകളും പങ്കിടുന്നു. കൂടാതെ അവര്‍ ഏകാധിപത്യത്തിന്റെ സവിശേഷതകളും പങ്കിട്ടേക്കാം. ഫാസിസ്റ്റ് നേതാക്കള്‍ക്ക് കരിസ്മയുണ്ട്. ജനപ്രീതി ആര്‍ജ്ജിക്കുന്ന ആ ക്ഷണികമായ ഗുണത്തോടൊപ്പം വ്യക്തിത്വ ആരാധനകളിലും അതിനോടൊപ്പം പോകുന്ന പ്രതിച്ഛായയും പ്രോത്സാഹിപ്പിക്കുന്നു. ജനങ്ങള്‍ ഫാസിസ്റ്റ് നേതാക്കളെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്നു. നേതാക്കള്‍ ഭരണകൂടത്തിന്റെയും രാഷ്ട്രത്തിന്റെയും ജനങ്ങളുടെയും ആള്‍ രൂപങ്ങളായി സ്വയം അവതരിപ്പിക്കുന്നു.

സത്യത്തിനും ഫാസിസ്റ്റ് അധികാരത്തിനും കൂടി ഒരുമിച്ച് അധിക ദൂരം മുന്നോട്ടു പോകാന്‍ സാധിക്കില്ല. ഫാസിസവും ഏകാധിപതികളായ ശക്തികളും ചിന്താ ദാരിദ്ര്യവുമുള്ള സമൂഹം നിലനിര്‍ത്താന്‍ ബദ്ധ ശ്രദ്ധരാണ്. ഉക്രെയ്ന്‍ ജനത തങ്ങളില്‍ നിന്ന് അപഹരിക്കപ്പെടുന്ന ജനാധിപത്യവും സ്വാതന്ത്ര്യവും ബഹുസ്വരതയും എല്ലാം ചേര്‍ത്തു പിടിക്കുകയും ചെയ്യാനുള്ള ശ്രമത്തിലാണ്. ഉക്രെയ്നിലെ നിലവിലെ യുദ്ധം, ആധുനിക റഷ്യയും അത് എതിര്‍ക്കുന്നു എന്ന് അവകാശപ്പെടുന്ന ഫാസിസ്റ്റ് സ്വേച്ഛാധിപത്യത്തിന്റെ കാല്‍ച്ചുവടുകള്‍ പിന്തുടരുന്നു എന്ന നിഗമനത്തിലേക്ക് ലോക ജനതയിലെ പലരെയും നയിക്കുന്നു എന്നതാണ്.

ഫാസിസ്റ്റ് നേതാക്കള്‍ ഒരു പുതിയ ലോകക്രമം, ഒരു പുതിയ സാമ്രാജ്യം, ഒരു പുതിയ രാഷ്ട്രം സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നു. യുദ്ധത്തിലൂടെ സാമ്രാജ്യത്വ വികാസത്തിലൂടെ സ്വന്തം രാജ്യത്തിന്റെ പുനര്‍ജന്മം അവര്‍ ആഗ്രഹിക്കുന്നു. പുടിന്‍ ഈ രാജ്യത്തിന്റെ പുനര്‍നിര്‍മ്മിതിയിലാണ്. പുടിന്റെ രാഷ്ട്രീയ വ്യവസ്ഥ പത്തൊന്‍പതാം നൂറ്റാണ്ടിലെ സാര്‍ നിക്കോളാസ് ഒന്നാമന്റെ വിശ്വാസ പ്രമാണത്തിന്റെ പുനരുജ്ജീവനമാണ്. അത് 'യാഥാസ്ഥിതികത, സ്വേച്ഛാധിപത്യം, ദേശീയത' എന്നിവയ്ക്ക് ഊന്നല്‍ നല്‍കി. വിപ്ലവകരവും ആധുനികവല്‍ക്കരിച്ചതുമായ ഹിറ്റ്ലറുടെയും മുസോളിനിയുടെയും ഭരണകൂടങ്ങളെപ്പോലെയാണ് പുടിന്റെ റഷ്യയും സഞ്ചരിക്കുന്നത്.

യുദ്ധം എങ്ങനെ അവസാനിക്കുമെന്ന് വ്യക്തമല്ല. പക്ഷെ സൈനിക ശക്തി മാത്രമല്ല, ജനാധിപത്യ മൂല്യങ്ങളുടെ ഭവിഷ്യത്തിനെ സൂക്ഷ്മമായി പരിഗണിക്കാതെ ഫലം വിലയിരുത്തുക അസാധ്യമാണ്. അത്തരം മൂല്യങ്ങള്‍ക്കായി മരിക്കാനുള്ള സന്നദ്ധതയോടെ ഉക്രെനിയക്കാര്‍ ലോകത്തിനു മുന്‍പില്‍ നൈതികതയുടെ അനേകം ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.