ഗാന്ധിജിയുടെ അപൂര്‍വ എണ്ണച്ചായ ചിത്രം വിറ്റുപോയത് വന്‍ തുകയ്ക്ക്; 1.70 കോടി രൂപ

ഗാന്ധിജിയുടെ അപൂര്‍വ എണ്ണച്ചായ ചിത്രം വിറ്റുപോയത് വന്‍ തുകയ്ക്ക്; 1.70 കോടി രൂപ

ലണ്ടന്‍: എണ്‍പത് ലക്ഷം രൂപ വരെ വില പ്രതീക്ഷിച്ചിരുന്ന മഹാത്മാ ഗാന്ധിയുടെ അപൂര്‍വ എണ്ണച്ചായ ചിത്രം വിറ്റുപോയത് 1.70 കോടി രൂപയ്ക്ക്.

ലണ്ടനില്‍ ബോണ്‍ഹാംസ് ഓക്ഷന്‍ ഹൗസ് നടത്തിയ ലേലത്തിലാണ് വന്‍ തുകയ്ക്ക് ചിത്രം വിറ്റുപോയത്. ചിത്രം ആരാണ് സ്വന്തമാക്കിയതെന്ന് വെളിപ്പെടുത്തിയിട്ടില്ല.

1931 ല്‍ രണ്ടാം വട്ടമേശ സമ്മേളനത്തിനായുള്ള ഗാന്ധിജിയുടെ ലണ്ടന്‍ സന്ദര്‍ശന വേളയില്‍ ബ്രിട്ടീഷ്-അമേരിക്കന്‍ കലാകാരി ക്ലെയര്‍ ലെയ്റ്റണാണ് ചിത്രം വരച്ചത്. ഒന്നിലേറെ തവണ ഗാന്ധിജിയെ സന്ദര്‍ശിച്ചാണ് ക്ലെയര്‍ ചിത്രം പൂര്‍ത്തിയാക്കിയത്.

ഗാന്ധിജിയെ മുന്നിലിരുത്തി ഒരു ആര്‍ട്ടിസ്റ്റ് വരച്ച ഏക എണ്ണച്ചായ ചിത്രമാണിതെന്ന് കരുതുന്നു.1989 ല്‍ മരിക്കുന്നതു വരെ ക്ലെയര്‍ ഈ ചിത്രം തന്റെ ശേഖരത്തില്‍ ഭദ്രമായി സൂക്ഷിച്ചു. പിന്നീട് അവരുടെ കുടുംബാംഗങ്ങളുടെ പക്കലെത്തി. പിന്നീടാണ് ചിത്രം വില്‍പനയ്ക്ക് വച്ചത്.



1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.