തലശേരി: അല്‍മയരുടെ ഇടയിലെ നവ സുവിശേഷ പഠനത്തിന്റെ പ്രധാന കേന്ദ്രമായ തലശേരിയിലെ ആല്‍ഫ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആന്‍ഡ് സയന്‍സിന്റെ പുതിയ ഓഫീസ് ബ്ലോക്ക് ഉദ്ഘാടനം ബുധനാഴ്ച്ച നടക്കും. രാവിലെ പത്തിന് ആല്‍ഫ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകനും തലശേരി ആര്‍ച്ച് ബിഷപ്പുമായ മാര്‍ ജോസഫ് പംപ്ലാനി ഉദ്ഘാടനം നിര്‍വഹിക്കും.
ബൈബിള്‍ അപ്പോസലേറ്റ് പ്രസിഡന്റ് ഫാ. ഡോ ഫിലിപ്പ് കവിയില്‍ സ്വാഗതം ആശംസിക്കും. ആല്‍ഫ ഇന്‍സ്റ്റിറ്റ്യൂട്ട് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ടോം ഓലിക്കരോട്ട്, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
ആല്‍ഫ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി പുറത്തിറക്കിയ ആല്‍ഫ ദൈവശാസ്ത്ര വ്യാഖ്യാനം എന്ന പുസ്തകം വളരെയേറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ആല്‍മായര്‍ക്കിടയില്‍ ദൈവശാസ്ത്ര പഠനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആല്‍ഫ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിതമായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.